LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സസ്‌പെൻഷൻ നടപടി; ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും ഒ.പി ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാരുടെ സംഘടനകള്‍

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകമാക്കി ഡോക്ടർമാരുടെ സംഘടനകൾ. ഇന്ന് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും രണ്ടു മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.  മെഡിക്കൽ കോളജിലെ കൊവിഡ് നോഡൽ ഓഫിസർമാർ ആ സ്ഥാനം രാജിവച്ചിരുന്നു. അധിക ചുമതല വഹിക്കാനാവില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

ഡിസ്ചാർജ് ചെയ്ത കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ സസ്‌പെൻഡ് ചെയ്ത ഡോക്ടർമാരെ തിരിച്ചെടുക്കുന്നത് വരെ സമരം തുടരണമെന്നാണ് ഡോക്ടർമാരുടെ സംഘടനകളുടെ തീരുമാനം. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് എല്ലാ മെഡിക്കൽ കോളജുകളിലും രണ്ട് മണിക്കൂർ ഒ.പി ബഹിഷ്‌കരിക്കും.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയതിയ ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മെഡിക്കൽ കോളജിലെ അൻപതോളം ഡോക്ടർമാർക്കെതിരെയാണ് കേസെടുത്തത്. പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. 

അതേസമയം, ആരോഗ്യ മേഖലയിലെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് പ്രതിപക്ഷ ഉപ നേതാവ് എം.കെ മുനീര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കോവിഡ് നോഡൽ ഓഫീസറുടെയും രണ്ട് നഴ്സുമാരുടെയും സസ്പെൻഷൻ അനവസരത്തിലുള്ളതാണ്. കോവിഡ് നോഡൽ ഓഫീസറുടെ ജോലി എന്താണെന്ന് അറിയാത്തവരാണോ സസ്പെൻഷൻ ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Contact the author

Local Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More