LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹത്രാസ് ബലാത്സംഗ കേസ്; ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ല

ഹത്രാസ് കേസിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന ഫോറെൻസിക് റിപ്പോർട്ട്‌ നിലനിൽക്കില്ലെന്ന് അലിഗഡ് മുസ്ലിം സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസർ. പൊലീസ് തെളിവായി ആശ്രയിച്ച എഫ്എസ്എൽ (ഫോറന്‍സിക് സയന്‍സ് ലൈബ്രറി) റിപ്പോർട്ട്‌ അഡ്മിറ്റ്‌ ചെയ്ത് പതിനൊന്ന് ദിവസങ്ങൾ കഴിഞ്ഞ് ശേഖരിച്ച സാമ്പിളുകളുടെ അടിസ്ഥാനത്തിലാണെന്നും ഇത് കൃത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 25നാണ്  ഫോറെൻസിക് സംഘത്തിന് പെൺകുട്ടിയുടെ സാമ്പിളുകൾ ലഭിക്കുന്നത്. ഇത് ആക്രമണം നടന്നതിന് 11 ദിവസങ്ങൾക്ക് ശേഷമാണ്. ബലാത്സംഗം നടന്ന് 96 മണിക്കൂറിനുള്ളിൽ ശേഖരിക്കുന്ന സാമ്പിളുകളിൽ നിന്നുമാത്രമേ കൃത്യമായ തെളിവുകള്‍ ലഭിക്കുകയുള്ളു. അതുകൊണ്ടുതന്നെ സംഭവം നടന്ന് 11 ദിവസങ്ങൾക്ക് ശേഷം ശേഖരിച്ച സാമ്പിളുകളിൽ നിന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തില്ലെന്ന നിഗമനത്തിൽ എത്താൻ സാധിക്കില്ലെന്നും ചീഫ് മെഡിക്കൽ  ഓഫീസർ ഡോക്ടർ അസീം മാലിക് പറഞ്ഞു. കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്നാണ് എഫ്എസ്എൽ റിപ്പോർട്ടില്‍ പറയുന്നത്. എന്നാൽ, സെപ്റ്റംബർ 22ന്  നടത്തിയ പരിശോധനയിൽ പെൺകുട്ടി ശരീരത്തിൽ ബലപ്രയോഗത്തിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു.


സെപ്റ്റംബർ പതിനാലിനാണ് ഉത്തർപ്രദേശിൽ പത്തൊൻപത് വയസുകാരി കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം നാക്ക് മുറിച്ചെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി ദിവസങ്ങൾ നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് മരണപ്പെട്ടത്. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More