LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഷഹീൻ ബാ​ഗ്: ‍ പൊലീസിനെ കുറ്റപ്പെടുത്തി മധ്യസ്ഥൻ

web desk 5 years ago

‍ഡൽഹി ഷഹീൻ ബാ​ഗ് സമരത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീം കോടതി ചർച്ചക്ക് നിയോ​ഗിച്ച മധ്യസ്ഥന്‍. മധ്യസ്ഥനായ വജാഹത് ഹബീബുള്ള ഡൽ​ഹി പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ​ഗതാ​ഗത കുരുക്കുമായി ബന്ധപ്പെട്ടാണ് ഹബീബുള്ള പൊലീസിനെ കുറ്റപ്പെടുത്തിയത്. ഷഹീന്‍ ബാഗിന് സമീപം പൊലീസ് അടച്ച അഞ്ച് റോഡുകൾ തുറന്നാല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്നാണ് സത്യവാങ്മൂലം. പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരായ ഷഹീൻ ബാ​ഗ് സമരം സമാധാനപരമാണെന്നും സത്യവാങ്മൂലത്തിലുണ്ട്.

മുന്‍ വിവരാവകാശ കമ്മിഷണറായ ഹബീബുള്ള ഷഹീന്‍ ബാഗിലെ സമരവേദിയിലെത്തി ചര്‍ച്ച നടത്തി. പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി കൂടിക്കാഴ്ച നടത്തണമെന്നും ഹബീബുള്ള ശുപാര്‍ശ ചെയ്തു. അതേസമയം, ഡല്‍ഹിയിലെ ജാഫ്രബാദില്‍ ഷഹീന്‍ ബാഗ് മാതൃകയില്‍ പ്രക്ഷോഭം ആരംഭിച്ചു. സമരത്തെ തുടര്‍ന്ന് ജാഫ്രബാദ് മെട്രോ സ്റ്റേഷന്‍ അടച്ചിരിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. സ്ഥലത്ത് വന്‍പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ട്.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More