LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സനൂപിനെ കുത്തിക്കൊന്ന കേസിൽ പ്രധാനപ്രതി പിടിയിൽ

തൃശ്ശൂരിൽ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കുത്തിക്കൊന്ന കേസിൽ പ്രധാനപ്രതി ചിറ്റിലക്കാട് നന്ദൻ പിടിയിൽ.  ജില്ലയിലെ തന്നെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ബിജെപിക്കാരനായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. കോൺ​ഗ്രസ് പ്രവർത്തകനായ ഇയാൾ ഏതാനും നാൾമുമ്പാണ് ഇയാൾ ബിജെപിയിലെത്തിയത്. ഒരു മാസം മുമ്പാണ് ഇയാൾ ​ഗൾഫിൽ നിന്ന് കേരളത്തിൽ എത്തിയത്. നന്ദന്റെ കയ്യിലുണ്ടായിരുന്ന കത്തി കൊണ്ടാണ് സനൂപിനെ കുത്തിയത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് 3 പേരെ ഇനിയും പിടികൂടാനുണ്ട്. കുത്തിയതിന് ശേഷം സനൂപിനെ പിന്നിൽ നിന്ന നന്ദൻ അടിച്ചു വീഴ്ത്തി. സനൂപിന് ഒപ്പമുണ്ടായിരുന്നവരെ മറ്റ് മൂന്ന് പേരെയും ഓടിച്ചിട്ട് കുത്തുകയായിരുന്നു. 

ഞായറാഴ്ച രാത്രി 11.30 നാണ് ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി  സനൂപിനെ കുത്തിക്കൊന്നത് രാത്രി  എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സംഭവം. പരുക്കേറ്റ 3 സിപിഎം പ്രവർത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമായി തുടരുന്നു.

ആർഎസ്‌എസ് ബജ്‌രംഗ്‌ദൾ സംഘമാണ് അക്രമത്തിനു പിന്നിലെന്ന് സിപിഎം ആരോപിച്ചിരുന്നു. സിപിഐ എം പ്രവർത്തകനായ മിഥുനെ വീട്ടിലേക്ക്‌ കൊണ്ടാക്കുന്നതിനിടെയാണ്‌ അക്രമമുണ്ടായത്‌. പുതുശ്ശേരി കോളനിയിൽ പേരാലിൽ വീട്ടിൽ പരേതരായ ഉണ്ണിയുടെയും സതിയുടെയും മകനാണ് സനൂപ്‌.  കൂലിപ്പണിക്കാരനാണ്‌. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More