സിനിമ തീയേറ്ററുകൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള മാർഗ്ഗനിർദേശങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കഴിഞ്ഞ ദിവസം നിർദേശങ്ങൾ പുറത്തുവിട്ടത്.
- 50 ശതമാനം കാണിക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കാവു.
- തീയേറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാക്കണം.
- തൊട്ടടുത്തുള്ള സീറ്റുകൾക്കിടയിൽ 'ഇവിടെ ഇരിക്കരുത്' എന്ന് എഴുതിയിരിക്കണം.
- സാനിറ്റൈസറും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കണം.
- ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
- തീയേറ്ററുകളിൽ പ്രവേശിക്കുന്നതിനു മുൻപ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാകണം.
- ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണം.
- ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യാസപ്പെടുത്തണം.
- ഇടവേളകളിൽ തീയേറ്ററുകൾക്കുള്ളിൽ എഴുന്നേറ്റ് നടക്കുന്നത് ഒഴിവാക്കണം.
എന്നിവയാണ് നിർദേശങ്ങൾ. ഓരോ പ്രദർശനത്തിന് ശേഷവും തീയേറ്ററുകൾ സാനിറ്റൈസ് ചെയ്യണമെന്നും 24-30 ഡിഗ്രി സെൽഷ്യസിൽ മാത്രമേ എ/സി പ്രവർത്തിക്കാവു എന്നും കേന്ദ്രം നിർദേശിച്ചു. ഒക്ടോബർ 15 മുതലാണ് 50 ശതമാനം കാണികളോടെ തീയേറ്ററുകൾ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്.