അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേസിൽ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുൻകൂർ ജാമ്യം ഇല്ല. തിരുവനന്തപുരം ജില്ലാ കോടതിയാണ് പ്രതികളായ ഭാഗ്യലക്ഷമി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ കോടതി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു പ്രതികൾക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തത്. മോഷണം, അതിക്രമിച്ച് കയറൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. വിജയ് പി നായർക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു
വിജയ് പി നായരുടെ പരാതിയിന്മേല് ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് എതിരെ തമ്പാനൂർ പൊലീസാണ് കേസെടുത്തത് വീട് കയറി ആക്രമിച്ച് മൊബൈൽ, ലാപ്ടോപ്പ് എന്നിവ അപഹരിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.