LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് വീട്ടിലിരുത്തി; ഡല്‍ഹിയിലെ പ്രതിനിധി എ.സമ്പത്തിന് ശമ്പളമായി നല്‍കിയത് 3.28 ലക്ഷം രൂപ

സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക പ്രതിനിധി എ സമ്പത്തിന് കഴിഞ്ഞ അഞ്ച് മാസത്തിനിടെ ശമ്പളമായി നല്‍കിയത് 3.28 ലക്ഷം രൂപ. കൊവിഡ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്  മുതല്‍ സമ്പത്ത് കേരളത്തില്‍ വീട്ടിലാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍, ഏപ്രില്‍ മുതല്‍ ഏത്ര ദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് വിവരങ്ങള്‍ ലഭ്യമല്ല എന്നാണ് കേരള ഹൗസിന്‍റെ മറുപടി.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറായി മുന്‍ ആറ്റിങ്ങല്‍ എം.പി കൂടിയായ സമ്പത്തിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചത്. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ആദ്യമായി ഇത്തരമൊരു രാഷ്ട്രീയനിയമനം നടത്തിയത്. ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയതിനു പുറമേ രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ചിരുന്നു.

അതേസമയം, കൊവിഡ് കാലത്ത് ഡല്‍ഹി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ   സമ്പത്ത് കേരളത്തിലേക്ക് മടങ്ങിയത് നേരത്തെ ചര്‍ച്ചയായിരുന്നു. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാന വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയ അദ്ദേഹം മലയാളി നഴ്‌സുമാര്‍ക്കടക്കം കേരള ഹൗസില്‍ താമസ സൗകര്യം ഒരുക്കണം എന്ന ആവശ്യം ഉയര്‍ന്നപ്പോഴും ഇടപെട്ടിരുന്നില്ല എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Contact the author

News Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 3 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 3 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 3 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 3 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More