LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രവീശ തന്ത്രി കുണ്ടാര്‍ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് നിന്ന് രാജിവെച്ചു

കാസര്‍ഗോഡ്: ജില്ലയിലെ പ്രമുഖ നേതാവും കഴിഞ്ഞ നിയമസഭാ,ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി സ്ഥാനാര്‍ഥിയുമായിരുന്ന രവീശ തന്ത്രി കുണ്ടാര്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതിയില്‍ നിന്ന് രാജിവെച്ചു, രാജിക്കത്ത് ഉടന്‍ സംസ്ഥാന പ്രസിഡന്‍റ് സുരേന്ദ്രന് അയച്ചുകൊടുക്കുമെന്ന് രവീശ തന്ത്രി കുണ്ടാര്‍ മാധ്യമങ്ങളോട് പറഞ്ഞു,

പാര്‍ട്ടി ജില്ലാ പ്രസിഡണ്ടായി രണ്ടാം തവണയും അഡ്വ. കെ.ശ്രീകാന്തിനെ നിയമിച്ചതില്‍ പ്രതിഷേധിച്ചാണ് രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചത്. ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന തന്ത്രിയെ  വെട്ടി അവസാന നിമിഷം നിലവിലെ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്തിനെ തന്നെ  പ്രസിഡണ്ടായി തെരഞ്ഞെടുത്ത നേത്രുത്വത്തിന്‍റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രവീശ തന്ത്രി കുണ്ടാര്‍ രാജിവെച്ചത്.

എന്നാല്‍ താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെക്കുന്നില്ലെന്നും പ്രവര്‍ത്തകര്‍ക്കായി അംഗത്വം നിലനിര്‍ത്തുമെന്നും  രവീശ തന്ത്രി പറഞ്ഞു. ശ്രീകാന്തിനെ അധ്യക്ഷനാക്കിയതില്‍ വ്യക്തിപരമായി തനിക്ക് വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോട്ടെ പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ ജില്ലാ അധ്യക്ഷ സ്ഥാനത്തേക്ക് നിയമനം നടത്തിയതിലാണ് തന്‍റെ പ്രതിഷേധമെന്നും രവീശ തന്ത്രി പറഞ്ഞു. എത്രയും പെട്ടെന്ന് പാര്‍ട്ടിയുടെ മഞ്ചേശ്വരം  നിയോജക മണ്ഡലം കണ്‍വീനര്‍ പദവി ഒഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി അധ്യക്ഷ സ്ഥാനങ്ങളിലേക്ക് മുകളില്‍ നിന്ന് ആളുകളെ നോമിനേറ്റ് ചെയ്യുന്ന രീതിക്കെതിരെ ബിജെപിയില്‍ പ്രതിഷേധം ശക്തമാകുന്നതിന്‍റെ സൂചനയാണ് രവീശ തന്ത്രി കുണ്ടാറിന്‍റെ രാജി. സംസ്ഥാന അധ്യക്ഷ  പദവിയിലേക്ക് ക. സുരേന്ദ്രനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് മുന്‍ഗണനാ പട്ടികയില്‍ ഉണ്ടായിരുന്ന ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ സ്ഥാനാരോഹണ ചടങ്ങ് ബഹിഷ്ക്കരിച്ചിരുന്നു. 

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More