LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബീഹാര്‍: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണം - സീതാറാം യെച്ചൂരി

ഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജാഗ്രതയും ഇടപെടലും ആവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയ്ക്ക് കത്തയച്ചു. 

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്ന് കത്തില്‍  യെച്ചൂരി ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ ബിജെപി വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്‌. ഐ ടി സെല്‍ കൈകാര്യം ചെയ്യാനായി ബീഹാറില്‍ മാത്രമായി പതിനായിരത്തോളം പേരെ നിയമിച്ഛതായാണ് ബിജെപി അവകാശപ്പെടുന്നത്.ഒരു ലക്ഷത്തിനടുത്ത് വാട്സാപ്പ് ഗ്രൂപ്പുകളെയും പ്രചാരണത്തിന് സന്നദ്ധമാക്കിയതായും അവര്‍ അവകാശപ്പെടുന്നുണ്ട്. ഇതിനു വേണ്ടി വരുന്ന ചെലവ് ഊഹിക്കാന്‍ പോലുമാകില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടുകളില്‍ സുതാര്യത നഷ്ടമായതിനാല്‍ വിദേശ ഫണ്ട് എത്രത്തോളം വരുന്നുണ്ട് എന്ന് തിരിച്ചറിയാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ നെതിപൂര്‍വകമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ അടിയന്തിര ഇടപെടല്‍ നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാവണമെന്നും സിപിഎം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.

രാഷ്ട്രീയ പാര്‍ട്ടികള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള സുതാര്യത നഷ്ടമായിരിക്കുകയാണ്. ആദായ നികുതി നിയമം, ജനപ്രാതിനിധ്യ നിയമം,കമ്പനി നിയമം എന്നിവയില്‍ വരുത്തിയ ഭേദഗതികളാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും ഇതിനെതിരെ നല്‍കിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More