LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപും ഭാര്യയും സബർമതി ആശ്രമം സന്ദർശിച്ചു

അഹമ്മദാബാദിലെത്തിയ അമേരിക്കൻ പ്രസിഡന്റെ ട്രംപും ഭാര്യ മെലാനിയയും  സബർമതി ആശ്രമം സന്ദർശിച്ചു.  ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ച്  ട്രംപിനെയും ഭാര്യയെയും ആശ്രമത്തിലേക്ക് ആനയിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ട്രംപ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്. ഇരുവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പൊന്നാടയണിയിച്ച് സ്വീകരിച്ചു. പാദരക്ഷകൾ അഴിച്ചുവെച്ചാണ് ട്രംപും ഭാര്യയും ആശ്രമത്തിൽ പ്രവേശിച്ചത്. 

ട്രംപ് ആശ്രമത്തിലെത്തിയപ്പോൾ  രഘുപതി രാഘവ രാജാറാം മുഴങ്ങി. ട്രംപും ഭാര്യയും ചർക്കയിൽ നൂൽ നൂറ്റു. ആശ്രമത്തിലെ സാഹായി ഇരുവർക്കും ചർക്കയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. തുടർന്ന് സന്ദർശന പുസ്തകത്തിൽ ട്രംപ് ഏതാനും വരികൾ കുറിച്ചു. 'TO MY GREAT FRIEND, PRIME MINISTER MODI, THANK YOU FOR THIS WONDERFUL VISIT' എന്ന് പുസത്കത്തിൽ എഴുതി.  നല്ലത് കാണുക, കേള്‍ക്കുക, സംസാരിക്കുക എന്ന ഗാന്ധിയന്‍ ആശയം ഉള്‍ക്കൊണ്ടുള്ള മൂന്ന് കുരങ്ങന്‍മാരുടെ പ്രതിമ ട്രംപിനും മെലാനിയക്കും നരേന്ദ്ര മോദി സമ്മാനിച്ചു. തുടർന്ന് ട്രംപും മെലാനിയയും മൊട്ടേര സ്റ്റേഡിയത്തിലെ സ്വീകരണ സ്ഥലത്തേക്ക് തിരിച്ചു.

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More