കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണത്തിനു വിലവര്‍ധിച്ചു. ഇന്ന് (ശനിയാഴ്ച) 240 രൂപയാണ് പവനുമേല്‍ വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 4725 രൂപയായി ഉയര്‍ന്നു.
അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,93,033 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയെ ബാധിച്ചത് എന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. ഡോളര്‍ ദുര്‍ബ്ബലമായത് സ്വര്‍ണ്ണ വിലയില്‍ പ്രതിഫലിച്ചു എന്നാണ് വിലയിരുത്തല്‍.
ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവുണ്ടായിരുന്നു. ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ ഇത് പ്രകടമായിരുന്നു. വെള്ളിയാഴ്ച 360 രൂപയാണ് പവന് മേല്‍ ആഭ്യന്തര വിപണിയില്‍ വര്‍ധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലാകട്ടെ ഇന്ന് മാത്രം സ്പോട്ട് വിലയില്‍ 35 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.