LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പരസ്പരം പുകഴ്ത്തി ട്രംപും മോദിയും

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തില്‍ ലക്ഷക്കണക്കിന് ആളുകളെ അഭിസംഭോധന ചെയ്ത് സംസാരിച്ചു. പരസ്പരം പുകഴ്ത്തിയും തങ്ങളുടെ ഭരണ നേട്ടങ്ങള്‍ എടുത്ത് പറഞ്ഞുമാണ് ഇരു നേതാക്കളും സംസാരിച്ചത്. 'അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നു, ബഹുമാനിക്കുന്നു, ഇന്ത്യന്‍ ജനതക്ക് എപ്പോഴും വിശ്വസ്തതയുള്ള സുഹൃത്തായിരിക്കും അമേരിക്ക'- ട്രംപ് പറഞ്ഞു. 

'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം.  ഇതു ഗുജറാത്താണ്, എന്നാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് മൊത്തം രാജ്യവും ചേര്‍ന്നാണ്' എന്ന് പറഞ്ഞാണ് മോദി ട്രംപിനെ സ്വാഗതം ചെയ്തത്. അഞ്ച് മാസം മുന്‍പ് ഹൗഡി മോഡിയിലൂടെ ഞാന്‍ യുഎസ് സന്ദര്‍ശനം തുടങ്ങി, ഇന്ന് നമസ്തേ ട്രംപിലൂടെ ട്രംപ് അദ്ദേഹത്തിന്‍റെ ഇന്ത്യന്‍ യാത്ര തുടങ്ങുന്നു എന്ന് മോദി പറഞ്ഞു. ഇന്ത്യക്കും അമേരിക്കക്കും ഒരുപാട് സമാനതകള്‍ ഉണ്ടെന്നു പറഞ്ഞ മോദി ഇന്ത്യ - അമേരിക്ക ബന്ധം ഒരുപാട് കാലം മുന്നോട്ടുപോകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. 

'ഈ സ്വീകരണം ഞങ്ങളൊരിക്കലും മറക്കില്ല. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എന്നും പ്രത്യേക ഇടമുണ്ടാകും. ഭൂമിയുടെ അങ്ങേ അറ്റത്തു നിന്നും ഇങ്ങേയറ്റം വരെ 8000 മൈല്‍ യാത്ര ചെയ്തു ഞങ്ങള്‍ വന്നത് ഒരു കാര്യം പറയാനാണ്. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു. അമേരിക്ക ഇന്ത്യയെ ബഹുമാനിക്കുന്നു. അമേരിക്ക എന്നും ഇന്ത്യയുടെ വിശ്വസ്തനായ സുഹൃത്തായിരിക്കും'- ട്രംപ് പറഞ്ഞു.

ബോളിവുഡ്  സിനിമകളെയും, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനേയും ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു. ഗാന്ധി ഗൃഹമായ സബര്‍മതി ആശ്രമം സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമെന്നാണ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപിന്‍റെ നല്ല വാക്കുകള്‍ക്ക് നന്ദി പറഞ്ഞ മോദി, ഐക്യമാണ് ഇന്ത്യയുടെ സവിശേഷതയെന്നും പുതിയ ഇന്ത്യയുടെ തുടക്കമാണ് ഇന്നെന്നും പറഞ്ഞു. 

Contact the author

National Desk