LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ധോണിയുടെ മകള്‍ക്ക് നേരെ ഭീഷണിമുഴക്കിയ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ക്രിക്കറ്റ്‌ താരം ധോണിയുടെ മകൾക്ക് നേരെ ഭീഷണി മുഴക്കിയ പതിനാറുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുജറാത്തിലെ കച്ചിൽ വെച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കച്ച് ജില്ലയിലുള്ള നമ്‌ന ഗ്രാമത്തിലെ പ്ലസ് ടൂ വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം സാക്ഷി ധോണിയുടെ ഇൻസ്റ്റാഗ്രാം പേജിൽ അഞ്ചുവയസ്സുകാരിയായ മകൾ സിവക്ക് നേരെ ഭീഷണി മുഴക്കിയത്. കൊൽക്കത്ത നൈറ്റ് റൈഡർസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ നടന്ന ഐപിഎൽ മാച്ചിൽ ധോണി നയിച്ച ചെന്നൈ സൂപ്പർ കിങ്‌സ് തോറ്റതുകൊണ്ടാണ് അത്തരത്തിൽ ഭീഷണിപ്പെടുത്തിയതെന്ന് പ്രതി പറഞ്ഞതായി കച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

റാഞ്ചി പൊലീസ് വിവരം കച്ച് പൊലീസ് സ്റ്റേഷനിൽ അറിയിച്ചതിന് പിന്നാലെ ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചപ്പോൾ തന്നെ, പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. എഫ്ഐആർ റാഞ്ചി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് പ്രതിയെ റാഞ്ചി പൊലീസിന് കൈമാറും. അഞ്ചുവയസ്സുകാരി സിവയെ ബലാത്സംഗം ചെയ്യുമെന്നാണ് പ്രതി കമന്റ്‌ ചെയ്തത്. ഇത് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.


Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More