LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചാണകത്തിന് അണുപ്രസരണം തടുക്കാനുള്ള ശക്തിയുണ്ടെന്ന് വല്ലഭഭായ് കത്തിരിയ

ചാണകത്തിന് അണുപ്രസരണം തടുക്കാനുള്ള ശക്തിയുണ്ടെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് ചെയർമാൻ വല്ലഭഭായ് കത്തിരിയ. ഇത് ശാസ്ത്രീയപരമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാണകം കൊണ്ട് നിർമിച്ച മൊബൈൽ ഫോൺ ചിപ്പും കത്തിരിയ മാധ്യമങ്ങളെ പരിചയപ്പെടുത്തി.

ചാണകത്തിന്റെ അണുപ്രസരണ വിരുദ്ധ സ്വഭാവം കാരണം ചാണകത്തിൽ നിന്നും നിർമിച്ച ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഘടിപ്പിക്കുന്നതിലൂടെ ജനങ്ങളെ അണുപ്രസരണത്തില്‍ നിന്നും സംരക്ഷിക്കാന്‍ കഴിയുമെന്ന് കത്തിരിയ മാധ്യമങ്ങളോട് പറഞ്ഞു. 'ഗോസത്ത്വ കവച്' എന്നാണ് ചിപ്പിന് പേരിട്ടിരിക്കുന്നത്. ഗുജറാത്തിലുള്ള ഒരു ഗോശാലയാണ് ചിപ്പ് നിർമിച്ചത്. വീടുകളിൽ ചാണകം കൊണ്ട് നിർമിച്ച ഉൽപ്പന്നങ്ങൾ സൂക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിലൂടെ അണുപ്രസരണം കാരണം ഉണ്ടാകുന്ന രോഗങ്ങളിൽ നിന്നും രക്ഷനേടാമെന്നും കത്തിരിയ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിനായി നടൻ അക്ഷയ് കുമാർ സ്ഥിരമായി ഗോമൂത്രം കുടിക്കാറുണ്ടെന്നും ചാണകം കഴിക്കാറുണ്ടെന്നും കത്തിരിയ മാധ്യമങ്ങളോട് പറഞ്ഞു. താൻ ദിവസവും രാവിലെ ഗോമൂത്രം കുടിക്കാറുണ്ടെന്ന് നടൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. രാജ്യത്തെ ഗോസംരക്ഷണം ഉറപ്പുവരുത്തനായി നിർമിച്ച സ്ഥാപനമാണ് ഇത്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More