LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസ് കെ മാണി ഇനി എല്‍ ഡി എഫില്‍;കേരളാ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുമെന്ന് അവകാശവാദം

കോട്ടയം: കേരളാ കോണ്ഗ്രസ് എമ്മിലെ പോരിന് അന്ത്യം കുറിച്ച് ജോസ് കെ മാണി എല്‍ ഡി എഫില്‍. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ജോസ് കെ മാണി തന്റെ തീരുമാനം അറിയിച്ചത്. യു ഡി എഫ് കേരളാ കോണ്‍ഗ്രസ് എമ്മിനോടും സ്ഥാപക നേതാവായ കെ എം മാണിയോടും കടുത്ത അനീതിയാണ് കാണിച്ചതെന്നും ആത്മാഭിമാനം പണയം വെച്ചുകൊണ്ട് ഇനി  മുന്നോട്ടു പോകാനാവില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. 

ഇന്ന് രാവിലെ ചേര്‍ന്ന പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് എല്‍ ഡി എഫില്‍ ചേരാനുള്ള തീരുമാനം കൈകൊണ്ടത് എന്ന് ജോസ് കെ മാണി പറഞ്ഞു. രാവിലെ 9 മണിക്ക് ചേര്‍ന്ന യോഗത്തിനു ശേഷം പാര്‍ട്ടിയുടെ സ്ഥാപക നേതാവും പിതാവുമായ കെ എം മാണിയുടെ കല്ലറയില്‍ പ്രാര്‍ഥിച്ചതിന് ശേഷമാണ് ജോസ് കെ മാണി വാര്‍ത്താ സമ്മേളനത്തി എത്തിയത്. തോമസ്‌ ചാഴിക്കാടന്‍ എംപി, റോഷി അഗസ്റ്റിന്‍ എം എല്‍ എ, എന്‍ ജയരാജ് എം എല്‍ എ, ജോസ് ടോം തുടങ്ങി ജോസ് കെ മാണി വിഭാഗത്തിലെ പ്രമുഖ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു. 

യാതൊരു തരത്തിലുമുള്ള ഉപാധികള്‍ വെച്ച് കൊണ്ടല്ല എല്‍ ഡി എഫില്‍ ചേരുന്നത്, രാഷ്ട്രീയമായി എല്‍ ഡി എഫിന്‍റെ നിലപാടാണ് ശരിയെന്ന ബോധ്യമാണ് പുതിയ നീക്കത്തിലേക്ക് നയിച്ചത്. ഇത് സംബന്ധിച്ച തീരുമാനം കൈകൊള്ളേണ്ടത് ഇടതുമുന്നണിയാണെന്നും ജോസ് കെ മാണി പറഞ്ഞു. വെറുമൊരു ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെ ചൊല്ലിയാണ് തന്റെ പിതാവും യു ഡി എഫിന്‍റെ സ്ഥാപക നേതാവുമായ കെ എം മാണിയുടെ പ്രസ്ഥാനത്തോട് കോണ്‍ഗ്രസ് മര്യാദകേട് കാണിച്ചത്. ഇത് പൊറുക്കാനാവാത് തെറ്റാണെന്നും ഇത് സഹിച്ചു കൊണ്ട് മുന്നണിയില്‍ തുടരാനാവില്ല എന്ന തീരുമാനമാണ് പാര്‍ട്ടി കൈകൊണ്ടതെന്നും ജോസ് കെ മാണി പറഞ്ഞു. 

പി ജെ ജോസഫ് കേരളാ കോണ്ഗ്രസ് എം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്നും തനിക്കെതിരെ വളരെ നീചമായ തരത്തില്‍ ജോസഫ് വ്യക്തിഹത്യക്ക് ശ്രമിച്ചുവെന്നും ജോസ് കെ മാണി പറഞ്ഞു. ഇക്കാര്യത്തിലൊക്കെ കോണ്‍ഗ്രസ് പി ജെ ജോസഫിന് അനുകൂലമായ നിലപാടാണ് കൈകൊണ്ടത്.

ഐക്യമുന്നണി വിടുന്ന സാഹചര്യത്തില്‍ ധാര്‍മ്മികത മുന്‍ നിര്‍ത്തി രാജ്യസഭാ അംഗത്വം രാജിവെയ്ക്കുകയാനെന്നും ജോസ് കെ മാണി പ്രഖ്യാപിച്ചു. പാലാ തങ്ങളുടെ ഹൃദയ വികാരമാണെന്നും ബാക്കി കാര്യങ്ങള്‍ എല്‍ ഡി എഫാണ് തീരുമാനിക്കേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തോമസ്‌ ചാഴിക്കാടന്‍ കോട്ടയം ലോക്സഭാ അംഗത്വം രാജിവേയ്ക്കുമോ എന്നാ ചോദ്യത്തില്‍ നിന്ന് ജോസ് കെ മാണി ഒഴിഞ്ഞുമാറി. അങ്ങനെയെങ്കില്‍ തങ്ങളുടെ വോട്ടു വാങ്ങി ജയിച്ച എല്ലാ സ്ഥാനങ്ങളും യു ഡി എഫും രാജിവെയ്ക്കേണ്ടി വരുമെന്നും ജോസ് കെ മാണി പറഞ്ഞു. ഇതിനിടെ പാല സീറ്റള്ള രാഷ്ട്രീയ നിലപാടാണ് ശരിയെന്ന നിലപാട് മാറ്റവുമായി മാണി സി കാപ്പന്‍ രംഗത്തുവന്നു. പാല ഉപതെരെഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച മാണി സി കാപ്പന്‍ പാലാ സീറ്റ് ലഭിച്ചില്ലെങ്കില്‍ എല്‍ ഡി എഫ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനത്തില്‍ നിന്ന് കാപ്പന്‍ പിറകോട്ടു പോയത് ഇടതു മുന്നണിയിലുണ്ടായ സമവായത്തിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More