LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസ് കെ മാണിയെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ജോസ് കെ മാണി ഇടതുമുന്നണിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ച ഉടനെ അതിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തുവന്നു. 

ഇടതുമുന്നണിയാണ് ശരിയെന്ന നിലപാടില്‍ കേരളാ കോണ്ഗ്രസ് (എം) എത്തിയത് സ്വാഗതാര്‍ഹാമാണ്. 38 വര്‍ഷത്തെ യു ഡി എഫ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് ഇപ്പോള്‍ ജോസ് കെ മാണിയും പാര്‍ട്ടിയും ഇടത് മുന്നണിയിലേക്ക് വരുന്നത്. ഈ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നു. 

ജോസ് കെ മാണിയുടെ പാര്‍ട്ടിയുടെ ഇടതുമുന്നണി പ്രവേശവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

Contact the author

News Desk