ആനപ്പുറത്ത് യോഗ ചെയ്തുകൊണ്ടിരിക്കെ നിയന്ത്രണം പോയി യോഗ ഗുരു ബാബാ രാംദേവ് താഴെ വീണു. മധുരയിലെ ശരണാനന്ദ് ഗുരുവിന്റെ ആശ്രമത്തിൽ സന്യാസിമാര്‍ക്ക് യോഗ പരിശീലനം നല്‍കുന്നതിനിടെയാണ് സംഭവം നടന്നത്. വീഴ്ചയിൽ അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ല.
ആനപ്പുറത്ത് നിന്നും ബാബ വീഴുന്ന ഇരുപത്തിരണ്ട് സെക്കന്റ് മാത്ര ദൈര്‍ഘ്യമുള്ള വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. യോഗ ചെയ്തുകൊണ്ടിരിക്കെ ആന അനങ്ങിയതിനെ തുടര്‍ന്നാണ് ബാബാ നിലതെറ്റി താഴെ വീണത്. വീണതിന്ശേഷം ബാബ ചിരിച്ചുകൊണ്ട് നടന്നുനീങ്ങുന്നതും വിഡിയോയില്‍ കാണാം.