LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു

തിരുവനന്തപുരം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിലെ അന്താരാഷ്ട്ര വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു. കൊവിഡ് ഉൾപ്പെടെയുള്ള വൈറസ് രോഗനിർണയത്തിനാവശ്യമായ ആർ.റ്റി.പി.സി.ആർ, മറ്റ് ഗവേഷണാവശ്യങ്ങൾക്കുള്ള ജെൽ ഡോക്യുമെന്റേഷൻ സിസ്റ്റം, ബയോസേഫ്റ്റി ലെവൽ ക്യാബിനറ്റ്സ്, കാർബൺ ഡയോക്സൈഡ് ഇൻകുബേറ്റർ, സെൻട്രിഫ്യൂജ്, ഇലക്ട്രോഫോറസിസ് യൂണിറ്റ്, വാട്ടർബാത്ത് സിസ്റ്റം, നാനോഫോട്ടോമീറ്റർ തുടങ്ങി ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് വേണ്ട ഉപകരണങ്ങളെല്ലാം സജ്ജമായി.

മറ്റു പ്രധാന ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ഡോ. അഖിൽ സി. ബാനർജി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സ്ഥാനമേറ്റെടുത്തിട്ടുണ്ട്. ഡയറക്ടർക്കു പുറമെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റായി  ഡോ. മോഹനൻ വലിയവീട്ടിൽ സ്ഥാനമേറ്റിട്ടുണ്ട്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ വികസനം പുരോഗമിക്കുന്നതോടെ ദേശീയ അന്തർദ്ദേശീയ പ്രാധാന്യമുള്ള ഗവേഷണവും പ്രവർത്തനങ്ങളും ഏറ്റെടുക്കും. നിലവിൽ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് പൂർണ പ്രവർത്തനസജ്ജമാകുന്നതോടെ സ്വയംഭരണ സ്ഥാപനമായി ഉയർത്താനാണ് സർക്കാർ തീരുമാനം. ഇതിനായി മുഖ്യമന്ത്രി അധ്യക്ഷനായ ഗവേർണിംഗ് കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്. മുഖ്യഉപദേശകനായ ഡോ. വില്യംഹാളിന്റെ നിർദ്ദേശാനുസരണമാണ് പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.

വിവിധ വൈറോളജി ഗവേഷണ വിഷയങ്ങൾ ആസ്പദമാക്കി എട്ട് സയന്റിഫിക് ഡിവിഷനുകളാണ് ഇവിടെ വിഭാവനം ചെയ്തിട്ടുള്ളത്. രോഗനിർണയ സംവിധാനത്തോട് അനുബന്ധിച്ചുള്ള ക്ലിനിക്കൽ വൈറോളജിയും വൈറൽ ഡയഗനോസ്റ്റിക്സുമാണ്  ആദ്യഘട്ടത്തിൽ തുടങ്ങുന്ന രണ്ടു വിഭാഗങ്ങൾ. ഇതോടൊപ്പം ബി.എസ്.എൽ 3 ലബോറട്ടറി സംവിധാനവും വിഭാവനം ചെയ്തിട്ടുണ്ട്. മറ്റു വിഭാഗങ്ങൾ 1 ബി ഘട്ടം പൂർത്തിയാകുന്ന മുറയ്ക്ക് ക്രമീകരിക്കും. 25000 ചതുരശ്ര അടി വിസ്തീർണമുള്ള പ്രീഫാബ് കെട്ടിടത്തിലാണ് പുതിയ വിഭാഗങ്ങൾ പ്രവർത്തിക്കുക. ആകെ 80,000 ചതുരശ്ര അടി വിസ്തീർണമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള മന്ദിരമാണ് ഇൻസ്റ്റിറ്റ്യൂട്ടിനായി സജ്ജമാക്കുന്നത്.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്രസർക്കാർ സ്ഥാപനമായ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ച് പ്രവർത്തിക്കും. അന്താരാഷ്ട്ര ഏജൻസിയായ ഗ്ലോബൽ വൈറസ് നെറ്റ്വർക്കിന്റെ സഹായത്തോടെ വിവിധ രാജ്യങ്ങളിലെ വൈറോളജി ഗവേഷണ സ്ഥാപനങ്ങളുമായി ആശയവിനിമയത്തിനുള്ള അവസരവും ഇൻസ്റ്റിറ്റ്യൂട്ടിന് ലഭിക്കും. ഇതുവഴി രോഗനിർണയത്തിനും ഗവേഷണത്തിനും കൂടുതൽ സാധ്യതകളാണ് വഴി തുറക്കുന്നത്.  വൈറൽ വാക്‌സിൻസ്, ആന്റി വൈറൽ ഡ്രഗ് റിസർച്ച്, വൈറൽ ആപ്ലിക്കേഷൻസ്, വൈറൽ എപിഡെർമോളജി വെക്ടർ ഡൈനാമിക്‌സ് ആൻഡ് പബ്ലിക് ഹെൽത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇൻഫർമാറ്റിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറൽ വൈറോളജി തുടങ്ങിയ ഗവേഷണ വിഭാഗങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടാവും.

Contact the author

News Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More