LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തിയറ്ററുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും; കേരളത്തില്‍ തുറക്കില്ല

ഏഴുമാസത്തെ അടച്ചിടലിന് ശേഷം ഡൽഹിയിലും മധ്യ പ്രദേശിലും ഗുജറാത്തിലും ഇന്ന് മുതല്‍ തിയേറ്ററുകളും മൾട്ടിപ്ലെക്സുകളും തുറന്ന് പ്രവർത്തിക്കും. കേന്ദ്ര സർക്കാറിന്റെ എല്ലാ നിർദേശങ്ങളും പാലിച്ചുകൊണ്ടായിരിക്കും പ്രവര്‍ത്തനം. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്‌, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ തിയറ്ററുകള്‍ ഇന്ന് തുറക്കില്ല.

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ ചിത്രമായ ചിച്ചോരെ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളാണ്‌ റിലീസിന് ഒരുങ്ങുന്നത്.  71 നഗരങ്ങളിലായി 845ഓളം സ്ക്രീനുകളുള്ള പിവിആര്‍ സിനിമാസ് പത്തോളം സംസ്ഥാനങ്ങളില്‍ നാല് കേന്ദ്ര ഭരണ പ്രദേശങ്ങളിലും തുറന്ന്പ്രവര്‍ത്തിക്കും. 487 സ്ക്രീനുകള്‍ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് പിവിആര്‍.

എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നാളെ മുതല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങും. ടിക്കറ്റുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓണ്‍ലൈനില്‍ ലഭിക്കും. തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാനുള്ള മാനദണ്ഡങ്ങൾ കേന്ദ്ര സര്‍ക്കാര്‍ മുന്‍പേ പുറത്തുവിട്ടിരുന്നു. 

  • 50 ശതമാനം കാണിക്കൾക്ക്  മാത്രമേ പ്രവേശനം അനുവദിക്കാവു.
  • തീയേറ്ററിൽ സാമൂഹ്യ അകലം നിർബന്ധമാക്കണം.
  • തൊട്ടടുത്തുള്ള സീറ്റുകൾക്കിടയിൽ 'ഇവിടെ ഇരിക്കരുത്' എന്ന് എഴുതിയിരിക്കണം.
  • സാനിറ്റൈസറും മറ്റ് ആവശ്യവസ്തുക്കളും ലഭ്യമാക്കണം.
  • ആരോഗ്യ സേതു ആപ്പ് എല്ലാവർക്കും നിർബന്ധമാക്കണം.
  • തീയേറ്ററുകളിൽ പ്രവേശിക്കുന്നതിനു മുൻപ് എല്ലാവരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാകണം.
  • ടിക്കറ്റ് കൗണ്ടറുകൾ വർധിപ്പിക്കണം.
  • ഒന്നിലധികം പ്രദർശനശാലകൾ ഉള്ളിടത്ത് പ്രദർശന സമയം വ്യത്യാസപ്പെടുത്തണം.
  • ഇടവേളകളിൽ തീയേറ്ററുകൾക്കുള്ളിൽ എഴുന്നേറ്റ് നടക്കുന്നത് ഒഴിവാക്കണം.

എന്നിങ്ങനെയാണ് നിര്‍ദ്ദേശങ്ങള്‍.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More