LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്കൂൾ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ചതിൽ രാ​ഹുൽ ​ഗാന്ധിയുടെ ഓഫീസ് വിശദീകരണം തേടും

വയനാട്ടിൽ സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച സംഭവത്തിൽ രാഹുൽ ​ഗാന്ധി എംപിയുടെ ഓഫീസ് ജില്ലാ കളക്ടറോട് വിശദീകരണം തേടിയേക്കും. ജില്ലാ കളക്റുടെ നടപടിക്കെതിരെ പരാതിലഭിച്ചതിനെ തുടർന്നാണ് വിശദീകരണം ആവശ്യപ്പെടുക.  രാഹുൽ ​ഗാന്ധി  ഓൺലൈനായി നടത്താൻ നിശ്ചയിച്ച സ്കൂൾ കെട്ടിട ഉദ്ഘാടനത്തിന് ജില്ലാ കളക്ടർ അദീല അബ്ദുള്ളയാണ് അനുമതി നിഷേധിച്ചത്. മുണ്ടേരി സ്കൂളിലെ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്​ഘാടനം ഇന്നലെയാണ് നടക്കേണ്ടിയിരുന്നത്. ഉദ്ഘാടന ചടങ്ങിന് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. 

ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോ​ഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. ഉദ്ഘാടന വിവരം സംസ്ഥാന സർക്കാറിനെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് ഉദ്​ഘാടനത്തിന് അനുമതി നിഷേധിച്ചത്. പ്രോട്ടോക്കോൾ നടപടികൾ പാലിക്കാതെയാണ് ഉ​ദ്ഘാടനം നിശ്ചയിച്ചതെന്നും ജില്ലാ ഭരണ കൂടം അറിയിച്ചു. അതേസമയം കളക്ടർ രാഷ്ട്രീയം കളിക്കുകയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. കോൺ​ഗ്രസ് പ്രവർത്തകർ കളക്ട്രേറ്റിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.



Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More