LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ച് ഒമര്‍ അബ്ദുള്ളയും ഫറൂഖ് അബ്ദുള്ളയും

കരുതൽ തടങ്കലിൽ നിന്നും മോചിതയായ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തിയെ ഒമര്‍ അബ്ദുള്ളയും ഫാറൂക്ക് അബ്ദുള്ളയും സന്ദർശിച്ചു. ഗുപ്കർ പ്രഖ്യാപനത്തെ സംബന്ധിച്ച് വ്യാഴാഴ്ച ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ വെച്ച് നടക്കുന്ന ചർച്ചയിൽ പങ്കെടുക്കുന്നതിനായി മെഹബൂബയെ ക്ഷണിക്കാൻ എത്തിയതായിരുന്നു ഇരുവരും. സന്ദര്‍ശന വിവരം ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ച്ചയുടെ സന്തോഷം പങ്കുവെച്ച് മെഹബൂബ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് നാലിനാണ് ഗുപ്കർ പ്രഖ്യാപനം നിലവിൽ വന്നത്. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് ഇന്ന് നടക്കുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരിച്ചു കൊണ്ടുവരിക എന്ന ആവശ്യത്തിൽ ഈ വർഷം ഓഗസ്റ്റ് 22ന് പ്രധാന രാഷ്ട്രീയ പാർട്ടികളെല്ലാം ചേർന്ന് സംയുക്ത പ്രഖ്യാപനം നടത്തിയത്. തടങ്കലിലായിരുന്ന മെഹബൂബ ഫോൺ വഴിയാണ് അന്ന് സാന്നിധ്യം അറിയിച്ചത്.

ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം അനുഛേദം റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് മെഹബൂബ മുഫ്തിയെ പൊതുസുരക്ഷ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്. തടങ്കലിലിരുന്ന് പതിനാല് മാസത്തിന് ശേഷമാണ് മെഹബൂബയെ മോചിപ്പിച്ചത്.എന്നേക്കുമായി കരുതല്‍ തടങ്കല്‍ അനുവദിക്കില്ലെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തെ തുടർന്നാണ് മോചിപ്പിച്ചത്. ഫാറൂഖ് അബ്ദുള്ളയെ മാര്‍ച്ച് 13 നും ഒമര്‍ അബ്ദുള്ളയെ മാര്‍ച്ച് 24നും മോചിപ്പിച്ചു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More