LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നരേന്ദ്രമോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ലെന്ന് ഒമർ അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ലെന്ന് ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഗുപ്കർ കമ്മീഷന് കീഴിൽ സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

കേന്ദ്രസർക്കാറിനോട് തങ്ങൾ യാചിക്കില്ലെന്നും തങ്ങളുടെ യുദ്ധം സുപ്രീംകോടതിയിൽ ആണെന്നും ഒമർ പറഞ്ഞു. ഒരു പാർട്ടിയും അധികനാൾ വാഴില്ലെന്നും കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുപ്കർ കമ്മീഷനു കീഴിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി തിരികെ കൊണ്ടുവരിക എന്ന ആവശ്യത്തിന് പുതിയ സഖ്യം രൂപീകരിച്ചത്. തങ്ങൾ സഖ്യം രൂപീകരിക്കുന്നതിന് മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥരാക്കുന്നത് എന്നും ലഡാക്കിലെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളെ പോലെ തന്നെയാണ് തങ്ങളും എന്ന് ഒമർ അഭിമുഖത്തില്‍ ചോദിച്ചു  

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് നാലിനാണ് ഗുപ്കർ കമ്മീഷന്‍ നിലവിൽ വന്നത്. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More