LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും കുടുംബവും താജ്മഹല്‍ സന്ദര്‍ശിച്ചു. ഉത്തര്‍പ്രദേശിലെ ഖേരിയ എയര്‍ ബെയ്‌സില്‍ ഇറങ്ങിയ അവരെ ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഒരു മണിക്കൂറോളം ട്രംപും ഭാര്യയും താജ്മഹലില്‍ ചെലവഴിച്ചു. 

വിമാനത്താവളത്തില്‍നിന്ന് താജ് മഹല്‍ കോംപ്ലെക്‌സിന്റെ ഈസ്റ്റ് ഗേറ്റിലുള്ള ഒബറോയ് അമര്‍വിലാസ് ഹോട്ടല്‍വരെ ട്രംപിന്റെ വാഹനവ്യൂഹം എത്തിയിരുന്നു. അവിടെന്നങ്ങോട്ട് പരിസ്ഥിതി സൗഹൃദ ഗോള്‍ഫ് കാര്‍ട്ടുകളിലാണ് അവര്‍ താജ്മഹലിന് സമീപമെത്തിയത്. വിവിഐപി സന്ദര്‍ശനം പ്രമാണിച്ച് ആഗ്ര കനത്ത സുരക്ഷയിലായിരുന്നു. ട്രംപിനും ഭാര്യക്കും താജ്മഹലിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കാന്‍ ഒരു ഗൈഡിനേയും ഏര്‍പാട് ചെയ്തിരുന്നു. താജ്മഹലിന്‍റെ ഓരോ മുക്കും മൂലയും അവര്‍ നടന്നു കണ്ടു.

നേരത്തെ, അഹമ്മദാബാദിലെത്തിയ ട്രംപും മെലാനിയയും സബർമതി ആശ്രമം സന്ദർശിച്ചിരുന്നു. ചര്‍ക്കയില്‍ നൂറ്റ ഷാള്‍ അണിയിച്ചാണ്  ഇരുവരേയും ആശ്രമത്തിലേക്ക് ആനയിച്ചത്. ഗാന്ധിജിയുടെ ഛായാചിത്രത്തില്‍ മാലയണിയിച്ചാണ് ട്രംപ് ആശ്രമ സന്ദര്‍ശനം ആരംഭിച്ചത്. എന്നാല്‍, ആശ്രമത്തിലെത്തുകയും ചര്‍ക്കയില്‍ നൂല് നൂല്‍ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്തെങ്കിലും ട്രംപ് ഗാന്ധിയെ കുറിച്ച് ഒരക്ഷരംപോലും മിണ്ടിയില്ല എന്നതും ശ്രദ്ധേയമായി.

താജ്മഹല്‍

ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ആഗ്രയിൽ, യമുനാനദിക്കരയിൽ സ്ഥിതി ചെയ്യുന്നു. മുഗൾ ചക്രവർത്തിയായ ഷാജഹാൻ തന്റെ പത്നി മുംതാസ് മഹലിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇത്. പേർഷ്യൻ, ഒട്ടോമൻ, ഇന്ത്യൻ, ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More