LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 75 ലക്ഷം കടന്നു: പുതുതായി 55722 കേസുകള്‍

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ്‌ വ്യാപനം കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറില്‍ 55722 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 579 പേര്‍ മരണപ്പെട്ടു. ഇതോടെ ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം 75 ലക്ഷമായി ഉയര്‍ന്നു. 75,50,273 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിതീകരിച്ചത് എന്നാണ്  കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 7,72055 സജീവ കേസുകളും 599 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനുളളില്‍  ഉണ്ടായതെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

ആകെ മരണ സംഖ്യ 1,14,610 ആയി.  ഇന്ത്യയിലെ സജീവ കൊവിഡ് കേസുകള്‍ 6 ആഴ്ച്ചകള്‍ക്കു ശേഷം  8 ലക്ഷത്തില്‍ താഴെയായി. 22 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി ഇരുപതിനായിത്തില്‍ താഴെ സജീവ കേസുകള്‍ മാത്രമാണുളളത്. മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രമാണ്  അമ്പതിനായിത്തിലധികം സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച  മഹാരാഷ്ട്രയില്‍ നിലവില്‍ 18,3456 രോഗികളാണുള്ളത്. 13,69,810 പേര്‍ രോഗമുക്തി നേടി. 42,115 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരഷ്ട്രയ്ക്കു ശേഷം കര്‍ണാടകയിലാണ് കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 1,09283 പേര്‍ ചികിത്സയിലാണ്. 6,45,825 പേര്‍ ഇതിനകം രോഗമുക്തരായിട്ടുണ്ട്. ഡല്‍ഹിയില്‍ 22,884 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. അതേസമയം, രാജ്യത്ത് ഇതുവരെ 9,50.83,976 സാമ്പിളുകള്‍ ടെസ്റ്റ് ചെയ്തതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More