LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം തുടരുന്നു, മരണം 7; 10 ഇടങ്ങളില്‍ കര്‍ഫ്യു, അര്‍ദ്ധ സൈനിക വിഭാഗം തെരുവില്‍

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഒരു പോലീസുകാരന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് വെടിയേറ്റു. അക്രമത്തില്‍ പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമല്ലാതെ രാത്രി ഏറെ കഴിഞ്ഞും തുടരുകയാണ്. പൌരത്വ ഭേദഗതി നിയമത്തിന് എതിരായും  അനുകൂലമായും നടന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും  ഇരുവിഭാഗങ്ങള്‍  തമ്മിലുള്ള കലാപത്തിലേക്ക് വഴിമാറുകയായിരുന്നു. ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷം തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയും തുടരുകയാണ്.

വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദ്, മൌജ് പൂര്‍ എന്നിവിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.  ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിഞ്ഞ് തെരുവില്‍ ഏറ്റുമുട്ടിയതോടെ ആരംഭിച്ച കലാപം നിയന്ത്രിക്കാന്‍ 8 കമ്പനി സിആര്‍പിഎഫ്  വിഭാഗത്തെയും, ഒരു കമ്പനി ദ്രുത കര്‍മ്മ സേനയേയും, മറ്റ്  അര്‍ദ്ധ സൈനിക വിഭാഗങ്ങളെയും ഇറക്കിയിട്ടുണ്ടെങ്കിലും  കലാപം മറ്റിടങ്ങളിലേക്ക് കത്തി പടരുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ചൊവാഴ്ച വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  പത്തിടങ്ങളില്‍ നിരോധനാജ്ഞയും  പ്രഖ്യാപിച്ചിട്ടുണ്ട്.

ചാന്ദ് ബാഗിലെ ഉന്തു വണ്ടിക്കാരെ ആക്രമിച്ച കലാപകാരികളെ തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡല്‍ഹി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ ഓഫീസിലെ കോണ്‍സ്റ്റബ്ള്‍ രത്തന്‍ ലാല്‍ (42) കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സാധാരണക്കാരില്‍ രണ്ടുപേര്‍ പ്രദേശത്തുകാരായ മോഹമ്മദ്‌ ഇര്‍ഫാനും ശഹിദുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘര്‍ഷത്തില്‍  നിരവധി വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കിയിട്ടുണ്ട്. നൂറാ ഇലാഹിയിലെ ഗോങ്ങ്ട ചൌക്കിലെ പ്രിയാ ശ്യാം ടെക്സ്റ്റെയില്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ഉതിര്‍ത്ത വെടിയേറ്റാണ് പത്തുപേര്‍ക്ക് പരിക്കേറ്റത് എന്നാണ് പ്രാഥമിക നിഗമനം. 

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മിതത്വം പാലിക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശമുണ്ട്. സമാധാനം പാലിക്കണമെന്നും അക്രമത്തെ ന്യായീകരിക്കാന്‍ ആവില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ  ആവശ്യങ്ങള്‍ നിറവേറ്റാത്ത സര്‍ക്കാരിനാണ് ഈ കലാപത്തിന്‍റെ ഉത്തരവാദിത്തമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സംഭവം അതീവ ദുഖമുണ്ടാക്കുന്നുവെന്നും സമാധാനവും ജനങ്ങളുടെ ഐക്യവും നിലനിര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നും  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌റിവാള്‍ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത്ഷായെ കേജ്‌റിവാള്‍ രൂക്ഷമായി വിമര്‍ശിച്ചു. 

അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മദാബാദിലായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഡോണാള്‍ഡ് ട്രംപ് ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഐടിസി മൌര്യ ഹോട്ടലിലാണ് അദ്ദേഹം തങ്ങുന്നത്. ഇതിനിടയിലുണ്ടായ കലാപം അധികൃതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷാ ക്രമീകരണങ്ങളില്‍ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

Contact the author

web desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More