LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ- അമേരിക്ക കൂട്ടുകെട്ട്

ചൈനക്ക് ശക്തമായ മുന്നറിയിപ്പ് നൽകി ഇന്ത്യ- അമേരിക്ക കൂട്ടുകെട്ട്. രാജ്യങ്ങൾ തമ്മിലുള്ള അടിസ്ഥാന വിനിമയ, സഹകരണ കരാറായ 'ബെക്ക സൈനിക കരാറി'ൽ ഇരുരാജ്യങ്ങളും ഈ മാസം ഒപ്പുവെക്കും. ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ സംയുക്ത നാവിക അഭ്യാസത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.

അമേരിക്കയുടെ ഉപഗ്രഹനിരീക്ഷണ സംവിധാനമടക്കം പ്രയോജനപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇന്ത്യക്ക് ലഭിക്കുന്ന തരത്തിലാണ് ബെക്ക കരാറിലെ വ്യവസ്ഥകള്‍. ഈ മാസം 26, 27 തിയതികളിൽ നടക്കുന്ന ഇന്ത്യ-അമേരിക്ക വിദേശ-പ്രതിരോധ മന്ത്രിമാരുടെ 'ടു പ്ളസ് ടു' ചര്‍ച്ചയിൽ കരാറിന് അന്തിമ രൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന മോദി-ട്രംപ് കൂടിക്കാഴ്ചയിലും കരാർ വേഗത്തിലാക്കാൻ തീരുമാനിച്ചിരുന്നു.

ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര തലത്തില്‍ നടക്കാനിരിക്കുന്ന സംയുക്ത നാവിക അഭ്യാസങ്ങൾ ചൈനക്ക് നൽകുന്ന ശക്തമായ മുന്നറിയിപ്പാകുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. അമേരിക്കൻ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തന്ത്രപ്രധാന കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെക്കാൻ പോകുന്നത് എന്നതും ശ്രദ്ധേയമാണ്.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More