LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തദ്ദേശ തെരഞ്ഞെടുപ്പ്:കൊവിഡ് പ്രോട്ടോക്കോൾ പ്രഖ്യാപിച്ചു

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള മാനദണ്ഡങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പ്രചരണം, വാഹന ഉപയോ​ഗം, പോളീം​ഗ്, എന്നിവ സംബന്ധിച്ചാണ് നിർദ്ദേേശങ്ങൾ പുറപ്പെടുവിച്ചത്. സ്ഥാനാർത്ഥികൾക്ക് ഹാരം ബൊക്ക, നോട്ടുമാല, ഷാൾ എന്നിവ നൽകരുത്. നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് സ്ഥാനാർത്ഥിയെ കൂടാതെ 2 പേരെ മാത്രമെ അനുവ​ദിക്കൂ.

നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്  ഓഫീസിൽ കയറുന്നതിന് മുമ്പ് സോപ്പ് ഉപയോ​ഗിച്ച് കൈകഴുകണം.  മാസ് ധരിക്കണം. സാമൂഹിക അകലം പാലിക്കണം, ഒരു സമയം ഒരു സ്ഥാനാർത്ഥിയുടെ സംഘത്തെ മാത്രമെ ഓഫീസിൽ പ്രവേശിപ്പിക്കൂ. എല്ലാവരും മാസ്ക് ​ഗ്ലൗസ്, ഫെയ്സ് ഷീൽഡ് എന്നിവ ധരിക്കണം. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് മുൻകൂട്ടി സമയം ബുക്ക് ചെയ്യണം.  നാമനിർദ്ദേശം സമർപ്പിക്കാൻ വരുന്ന സ്ഥാനാർത്ഥിക്ക് ഒപ്പം ഒരു വാഹനം മാത്രമെ അനുവദിക്കൂ.

പ്രചരണത്തിന്റെ ഭാ​ഗമായി ഭവന സന്ദർശനത്തിന് 5 പേരിൽ കൂടുതൽ അനുവദിക്കില്ല. പ്രചരണ സമയത്ത് കൊവിഡ് പ്രോട്ടോക്കൾ പാലിക്കണം. റോഡ് ഷോ വാഹന റാലി എന്നിവക്ക് 3 വാഹനങ്ങളി‍ൽ കൂടുതൽ പാടില്ല.

ജാഥ ആൾക്കൂട്ടം കൊട്ടിക്കലാശം ഷോ വർക്ക് എന്നിവ പാടില്ല. പൊതുയോ​ഗങ്ങൾ നടത്താൻ മുൻകൂട്ടി അനുമതി വാങ്ങണം. നോട്ടീസ് ലഘുലേഖ വിതരണം പരമാവധി ഒഴിവാക്കണം. പ്രചരണത്തിന് പരമാവധി സമൂഹ മാധ്യമങ്ങൾ ഉപയോ​ഗിക്കണം.

പോളിം​ഗ് ബൂത്തിൽ ഒരു സമയം 3 പേരെ മാത്രമെ അനുവദിക്കൂ. പോളിം​ഗ് ഏജന്റുമാർ ഉദ്യോ​ഗസ്ഥർ എന്നിവർ  മാസക്, ​ഗ്ലൗ, ഫെയ്സ് ഷീൽഡ് എന്നിവ ഉപയോ​ഗിക്കണം. പോളിം​ഗ് ബൂത്തിൽ നിർബന്ധമായും സാനിറ്റൈസർ ഉണ്ടായിരിക്കണമെന്നും മാർ​ഗ നിർദ്ദേശത്തിലുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More