LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസിനെ സ്വാ​ഗതം ചെയ്ത് സിപിഐ

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് സിപിഐ. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കാൻ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാ​ഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺ​ഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി യുഡിഎഫ്  വിടുന്നത് എൽഡിഎഫിന് പൊതുവിൽ ​ഗുണം ചെയ്യും. 

ജോസിന്റെ മുന്നണിമാറ്റം എൽ ഡിഎഫിന് ​ഗുണം ചെയ്യും. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള ഏത് നീക്കവും സ്വാ​ഗതം ചെയ്യും. യുഡിഎഫിനെ ദുർബലപ്പെടുത്തുന്നത് രാഷ്ട്രീയമായി എൽഡിഎഫിന് ​ഗുണം ചെയ്യും. ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് വരുന്നതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തെ സ്വാ​ഗതം ചെയ്തിരുന്നു. മുന്നണി പ്രവേശനത്തിന് മുന്നോടിയായി ജോസ് കെ മാണി വിഭാ​ഗം കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു. സിപിഎം നിർദ്ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സംബന്ധിച്ച് ഈ ആഴ്ച ചേരുന്ന എൽഡിഎഫ് യോ​ഗം തീരുമാനം എടുക്കും.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More