LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗം എൽഡിഎഫിൽ

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗത്തെ എൽഡിഎഫിൽ ഉൾപ്പെടുത്തി . ഇന്ന് ചേർന്ന എൽഡിഎഫ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്.  ജോസ് കെ മാണിയെയും കൂട്ടരെയും മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രി യോ​ഗത്തിൽ നിർദ്ദേശിച്ചു. ഘടകകക്ഷിൾ ഇതിനെ പിന്തുണച്ചു. നിർദ്ദേശം ഐക്യണ്ഠ്യേന യോ​ഗം അ​ഗീകരിച്ചു. ഉപാധികൾ കൂടാതെയാണ് ജോസ് കെ മാണി വിഭാ​ഗത്തെ എൽഡിഎഫിൽ ഉൾപ്പെടുത്തിയതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ അറിയിച്ചു.

അതേസമയം സിറ്റിം​ഗ് സീറ്റ് സംബന്ധിച്ച് എൻസിപി യോ​ഗത്തിൽ ആശങ്ക അറിയിച്ചു. പാല സീറ്റ് സംബന്ധിച്ച ധാരണ വ്യക്തമാക്കണമെന്ന് എൻസിപി ആവശ്യപ്പെട്ടു.  വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചു. തദ്ദേശ തെര‍െഞ്ഞടുപ്പിന്റെ മുൻ ഒരുക്കങ്ങൾ യോ​ഗം ചർച്ച ചെയ്തു. അടുത്ത എൽഡിഎഫ് യോ​ഗത്തിൽ കേരളാ കോൺ​ഗ്രസിന്റെ രണ്ട് പ്രതിനിധികൾ പങ്കെടുക്കും.

കേരളാ കോൺ​ഗ്രസ് മാണി വിഭാ​ഗത്തിന്റെ ഇടതുമുന്നണി പ്രവേശനത്തെ എതിർക്കേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സിപിഐ സംസ്ഥാന എക്സക്യൂട്ടീവ് തീരുമാനിച്ചിരുന്നു . ജോസ് കെ മാണിയെയും കൂട്ടരെയും സഹകരിപ്പിക്കുന്നതിൽ എൽഡിഎഫിന്റെ പൊതു നിലപാടിന് ഒപ്പം നിൽക്കണമെന്നാണ് സിപിഐ നിലപാട് ഇടതുമുന്നണിയുമായി സഹകരിക്കാനുള്ള ജോസിന്റെ നിലപാട് സ്വാ​ഗതാർഹമാണെന്ന് സിപിഐ വിലയിരുത്തി. കേരളാ കോൺ​ഗ്രസിന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റം ഉണ്ടായിട്ടുണ്ട്. ജോസ് കെ മാണി യുഡിഎഫ് വിടുന്നത് എൽഡിഎഫിന് പൊതുവിൽ ​ഗുണം ചെയ്യുമെന്ന് സിപിഐ വിലയിരുത്തിയിരുന്നു.  

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More