LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുംബൈ പോലീസിനെതിരായ പരാമര്‍ശത്തില്‍ നടി കങ്കണയ്‌ക്കെതിരെ പരാതി

 മുംബൈ: മുംബൈ പോലീസിനെ അപകീര്‍ത്തിപ്പെടുത്തി ട്വീറ്റ് ചെയ്തു എന്നാരോപിച്ച് നടി കങ്കണ റണൗത്തിനെതിരെ അഭിഭാഷകന്റെ പരാതി, നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തെ സംബന്ധിച്ച അന്വേഷണത്തില്‍ മുംബൈ പോലീസിനെതിരെ അപമാനകരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് അന്ദേരി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ലഭിച്ചത്. കങ്കണയുടെ ട്വീറ്റുകള്‍ നമ്മുടെ രാജ്യത്തെയും അതിന്റെ പൊലീസിനെയും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതി നല്‍കിയ അഭിഭാഷകന്റെ പരാതി.

കഴിഞ്ഞ ദിവസം കങ്കണയോടും സഹോദരി രംഗോലി ചന്ദേലിനോടും അന്വേഷണ ഉദ്വോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ മുംബൈ പോലീസ് ആവശ്യപ്പെട്ടിരുന്നു. ഒക്ടോബര്‍ ഇരുപത്തിയാറിനുളളില്‍ ഹാജരാകാനാണ് ആവശ്യം. സാഹില്‍ അഹ്സ്രഫലി എന്നയാളുടെ പരാതിയിന്‍മേലാണ് നടപടി. പ്രാദേശിക കോടതി ഉത്തരവ് പ്രകാരം ബാന്ദ്ര  പൊലീസ് സ്‌റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 'നിങ്ങള്‍ കങ്കണയെ വല്ലാതെ മിസ്സ് ചെയ്യുന്നു വിഷമിക്കേണ്ട ഞാന്‍ ഉടന്‍ അവിടെത്തും' എന്നാണ് ഈ വാര്‍ത്തയോട് പ്രതികരിച്ച് കങ്കണ ട്വീറ്റ് ചെയ്തത്. കങ്കണയ്ക്കും സഹോദരിക്കുമെതിരെ രാജ്യദ്രോഹ കുറ്റവും മതവിദ്വേഷം പരത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍ എന്നിവയ്ക്കെതിരായ വകുപ്പുകളും ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ഹിന്ദു - മുസ്ലീം വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നും മതവിദ്വേഷം വളര്‍ത്തുന്നു എന്നുമാണ് കങ്കണയ്ക്കും സഹോദരിയ്ക്കുമെതിരെ പരാതിക്കാരന്റെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More