LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അനുവാദമില്ലാതെ പോസ്റ്റു ചെയ്ത സ്ത്രീകളുടെ ചിത്രങ്ങള്‍ നീക്കം ചെയ്യണം - ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: സ്ത്രീകളുടെ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത അവരുടെ ചിത്രങ്ങൾ സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ ഗൂഗിളിനോടും ഫേസ്ബുക്കിനോടും ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. 8 വർഷങ്ങൾക്ക് മുൻപേ കാമുകനായിരുന്നയാൾക്ക് അയച്ച ചിത്രങ്ങൾ തന്റെ അനുവാദമില്ലാതെ പ്രചരിപ്പിച്ചുവെന്ന ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിവിധി.

2012ൽ ഒരു വ്യക്തിയുമായി പ്രണയബന്ധത്തിലായിരുന്നുവെന്ന് സ്ത്രീ പരാതിയില്‍ പറഞ്ഞു. അയാൾ നിർബന്ധിച്ച് പല തരത്തിലുള്ള ചിത്രങ്ങളും വാങ്ങിച്ചുവെന്നും പിന്നീട് അത് വെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അവർ പരാതിയിൽ പറഞ്ഞു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിരെ ഇവര്‍ നൽകിയ പരാതിയിന്മേലുള്ള കോടതി ഉത്തരവ് പ്രകാരം ഫേസ്ബുക്ക് എല്ലാ യുആർഎല്ലുകളും നീക്കം ചെയ്തെങ്കിലും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് പോയിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗൂഗിളിനും ഫേസ്ബുക്കിനും ശക്തമായ താക്കീത് നൽകിയത്.

കുട്ടികളുടെ ലൈംഗികച്ചുവയുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഏത് വിധേനയും മാധ്യമങ്ങൾ തടയണമെന്നും കോടതി ഉത്തരവിട്ടു. നീക്കം ചെയ്തതിന് ശേഷം വീണ്ടും അപ്‌ലോഡ് ചെയ്യുന്നവർക്കെതിരെ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More