LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരെ അവസാനമായി കാണാന്‍ അടുത്ത ബന്ധുക്കള്‍ക്ക് അവസരം നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.  മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാകും എല്ലാ നടപടികളും പൂര്‍ത്തിയാക്കുക.

കോവിഡ് ബാധിച്ച് മരണമടഞ്ഞാല്‍ മൃതദേഹത്തില്‍ നിന്നും വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, മൃതദേഹം നേരിട്ട് കാണാനോ സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കാണുന്നതിനും മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിനും നിശ്ചിതമായ അകലം പാലിക്കേണ്ടിവരും. മൃതദേഹത്തില്‍ തൊടാന്‍ ആരെയും അനുവദിക്കില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമേ പങ്കെടുക്കാവൂ. പരിശീലനം ലഭിച്ച ആശുപത്രി ജീവനക്കാരുടെ മേല്‍നോട്ടത്തിലാണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത്.

Contact the author

News Desk