LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വകാര്യ ബസ്സുടമകള്‍ മാര്‍ച്ച് 11 മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകള്‍ അടുത്തമാസം 11 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. മിനിമം ബസ്‌ ചാര്‍ജ് 10 രൂപയാക്കി വര്‍ധിപ്പിക്കുക ,വിദ്യാര്‍ഥികളുടെ യാത്രാകൂലി ക്രമാനുഗതമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ്സുടമകള്‍ സമരം ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം 4-ന് നടത്താനിരുന്ന സമരം  ഗതാഗത മന്ത്രിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. ബസ്സുടമകളുടെ ആവശ്യങ്ങള്‍ ഈ മാസം 23-ന് മുന്‍പ് പരിഹരിക്കാം എന്ന മന്ത്രി ഏ.കെ ശശീന്ദ്രന്‍റെ ഉറപ്പിന്‍ മേലാണ് അന്ന് സമരം മാറ്റി വെച്ചത് എന്ന് ബസ്‌ ഓപറേറ്റേഴ്സ് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ പറഞ്ഞ സമയം അതിക്രമിച്ചിട്ടും തങ്ങളുടെ ആവശ്യങ്ങളിന്മേല്‍ ഒരു നടപടിയും സ്വീകരിക്കാന്‍ മന്ത്രിയോ  സര്‍ക്കാരോ തയാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് തങ്ങള്‍ അനിശ്ചിത കാല സമരം പ്രഖ്യാപിക്കുന്നത് എന്ന്  കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.ഇതേ ആവശ്യമുന്നയിച്ച് ഇത് നാലാം തവണയാണ് ബസ്സുടമകള്‍ സമരം പ്രഖ്യാപിക്കുന്നത്.

Contact the author

web desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More