മലപ്പുറം: സംസ്ഥാനത്ത് മുന്നാക്ക സമുദായങ്ങള്‍ക്ക് സംവരണം കൊണ്ടുവന്ന രീതി ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി. കെ. കുഞ്ഞാലി കുട്ടി എംപി പറഞ്ഞു.
സംവരണ സമുദായങ്ങളുടെ പിന്നോക്കാവസ്ഥ തുടരുകയാണ്. ഈ ഘട്ടത്തില്‍ അശാസ്ത്രീയമായാണ് സര്‍ക്കാര്‍ മുന്നോക്ക സംവരണം നടപ്പാക്കിയിരിക്കുന്നത്. ഇത് പിന്നാക്കക്കാര്‍ക്ക് നഷ്ടമുണ്ടാക്കുന്ന രീതിയിലാണെന്നും പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. മുസ്ലീം ലീഗ് കോഡിനേഷന്‍ കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നോക്ക സംവരണം നിലവിലെ സംവരണ സമുദായങ്ങള്‍ക്ക് എതിരാകുന്ന നിലയിലാണ് നടപ്പാക്കുന്നത്. ഇത് പുന:പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംവരണ സമുദായങ്ങളുടെ വിപുലമായ യോഗം ഈ മാസം 28 ന് ഏറണാകുളത്ത് ചേരും - പി കെ കുഞ്ഞാലിക്കുട്ടി എംപി അറിയിച്ചു.