LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇഞ്ചി കൃഷിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച കെ എം ഷാജി കര്‍ഷകര്‍ക്ക് ക്ലാസെടുക്കണം - എ. എ. റഹീം

തിരുവനന്തപുരം: തന്റെ ആസ്തിയില്‍ വന്‍വര്‍ദ്ധനവുണ്ടായത് ഇഞ്ചികൃഷിയിലൂടെയാണ് എന്നവകാശപ്പെടുന്ന കെ.എം. ഷാജി എം എല്‍ എ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചി കര്‍ഷകര്‍ക്ക് ക്ലാസ്സെടുക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ആവശ്യപ്പെട്ടു. രണ്ടു തെരെഞ്ഞെടുപ്പുകള്‍ക്കിടയില്‍ ഷാജി ഇലക്ഷന്‍ കമ്മീഷനു മുന്‍പാകെ സമര്‍പ്പിച്ച സത്യവാങ്ങ് മൂലങ്ങളിലാണ് വരുമാനത്തില്‍ വലിയ അന്തരമുള്ളതായി തെളിഞ്ഞിരിക്കുന്നത്. ഇതിന്റെ ഉറവിടം തന്റെ ഇഞ്ചികൃഷിയില്‍ നിന്നാണ് എന്നാണ് ഷാജി പറയുന്നത്. ഷാജി തുടര്‍ച്ചയായി നുണ പറയുകയാണ്.  ഇഞ്ചി കര്‍ഷകനല്ല, ഷാജി അധോലോക കര്‍ഷകനാണെന്നും റഹീം കളിയാക്കി. 

5660 സ്ക്വയര്‍ ഫീറ്റ്‌ വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായി പണിത വീടിന് 47.80 ലക്ഷം രൂപയാണ് 2016 തെരെഞ്ഞെടുപ്പിലെ സത്യവാങ്ങ് മൂലത്തില്‍ കാണിച്ചിരിക്കുന്നത്.ഇത്തരമൊരു വീടിന് നാലു കോടി രൂപയെങ്കിലും ചെലവു വന്നിരിക്കാനിടയുണ്ട്. എവിടെ നിന്നാണ് ഷാജിക്ക് ഇത്രയധികം പണം ഇക്കാലയളവിനുള്ളില്‍ ലഭിച്ചത് എന്ന് വ്യക്തമാക്കണം. കര്‍ണ്ണാടകയില്‍ ഇഞ്ചി കൃഷിയുള്ളതായി 2016 തെരെഞ്ഞെടുപ്പിലെ സത്യവാങ്ങ് മൂലത്തില്‍ കാണിക്കാതിരുന്നത് എന്തുകൊണ്ടാണ് എന്ന് വ്യക്താക്കണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

കള്ളപ്പണത്തിന്റെയും സ്വത്തുസമ്പാദനത്തിന്റെയും ആളായി കെ എം ഷാജി മാറിയിരിക്കുകയാണ്. ഷാജിയുടെ സ്വത്ത് ഇടപാടില്‍ പാണക്കാട് തങ്ങള്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും എ എ റഹീം ആവശ്യപ്പെട്ടു. ഷാജി തന്റെ അര എം എല്‍ എ സ്ഥാനം രാജി വെയ്ക്കണമെന്നും  ഡി വൈ എഫ് ഐ നേതാവ് ആവശ്യപ്പെട്ടു.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More