LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അധികാരത്തിലെത്തിയാല്‍ ബിഹാറില്‍ സീതാദേവിക്ഷേത്രം നിര്‍മിക്കുമെന്ന് ചിരാഗ് പസ്വാന്‍

ബിഹാറില്‍ അധികാരത്തിലെത്തിയാല്‍ രാമക്ഷേത്രത്തേക്കാള്‍ വലിയ സീതാദേവിക്ഷേത്രം നിര്‍മ്മിക്കുമെന്ന് എല്‍ജെപി നേതാവ് ചിരാഗ് പസ്വാന്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ലോക് ജന്‍ശക്തി പാര്‍ട്ടി നേതാവിന്റെ വാഗ്ദാനം.

അയോദ്ധ്യയിലെ രാമക്ഷേത്രത്തേക്കാള്‍ വലിയ ക്ഷേത്രം സീതാമരിയില്‍ സീതാദേവിക്കായി നിര്‍മ്മിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്നും  സീതാദേവിയില്ലാതെ രാമനും രാമനില്ലാതെ സീതാദേവിയും അപൂര്‍ണരാണെന്നും ചിരാഗ് പറഞ്ഞു. അതിനാല്‍ അയോദ്ധ്യയിലെ രാമക്ഷേത്രത്തേയും സീതാമരിയെയും ബന്ധിപ്പിക്കുന്ന ഒരു ഇടനാഴി നിര്‍മ്മിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ സര്‍ക്കാര്‍ രൂപീകരിക്കപ്പെടുമെന്നതില്‍ സംശയമില്ല, അധികാരത്തിലെത്തിയാലുടന്‍ സീതാക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുമെന്നും ബിജെപി-എല്‍ജെപി സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പസ്വാന്‍ പറഞ്ഞു. സീതാമരിയെ അയോദ്ധ്യയുമായി ബന്ധിപ്പിക്കുന്നതിന് ആറുവരിപ്പാത നിര്‍മ്മിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാഗ്ദാനം. ബിഹാര്‍- ഉത്തര്‍പ്രദേശ് അതിര്‍ത്തി വരെയായിരിക്കും റോഡിന്റെ നിര്‍മ്മാണം.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്ന പാര്‍ട്ടി ജെടിയുമായി തെറ്റിപ്പിരിഞ്ഞ് ഒറ്റയ്ക്കാണ് ഇത്തവണ മത്സരിക്കുന്നത്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബര്‍ 28,നവംബര്‍ 3,7 തിയതികളിലായിരിക്കും നടക്കുക.

Contact the author

National Desk