LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

​ഗുജറാത്ത് ഹൈക്കോടതി ഇനി 'ലൈവ്'

കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം ചെയ്ത് ഗുജറാത്ത് ഹൈക്കോടതി. കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുമുളള ലിങ്ക് വഴി യൂട്യൂബില്‍ ലൈവായി ജനങ്ങള്‍ക്ക് കോടതി നടപടികള്‍ കാണാം. രാജ്യത്ത് ആദ്യമായാണ് യൂട്യൂബിലൂടെ കോടതി നടപടികള്‍ പൊതുജനത്തിന് കാണാനുളള സംവിധാനമൊരുക്കുന്നത്. ചീഫ് ജസ്റ്റിസ് വിക്രം നാഥിന്റെ കോടതി നടപടികളാണ് തത്സമയ സംപ്രേക്ഷണം നടത്തിയത്.

ഇത്തരത്തിലുളള തത്സമയ സംപ്രേക്ഷണം ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിര്‍ച്ച്വല്‍ ഹിയറിംഗ് നടത്തിയതില്‍ ഒരുപാട് പരാതികള്‍ വന്നിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ടെ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് പൂര്‍ണമായും പരീക്ഷണാടിസ്ഥാനത്തിലായിരുന്നു എന്നും പരീക്ഷണം ഫലം കണ്ടാല്‍ മാത്രമേ ഈ രീതി തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ എന്ന് ജസ്റ്റിസ് വിക്രം നാഥ്. ഗുജറാത്തില്‍ നിന്ന് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ക്കായി നീറ്റ് വഴി മെഡിക്കല്‍ പ്രവേശനം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയായിരുന്നു തിങ്കളാഴ്ച തത്സമയ സംപ്രേക്ഷണം ചെയ്തത്.

ഔദ്യോഗിക വെബ്‌സൈറ്റ് വഴി അഞ്ച് മണിക്കൂറിലധികം സംപ്രേക്ഷണം ചെയ്ത നടപടികള്‍ അറുപത്തിയെട്ടായിരത്തിലേറേ ആളുകള്‍ കണ്ടു. കൊവിഡ് മഹാമാരിയ്ക്കുശേഷം മാര്‍ച്ച് 24 മുതല്‍ എല്ലാ ഹൈക്കോടതി ബെഞ്ചുകളും വീഡിയോ കോണ്‍ഫറന്‍സിംഗു വഴിയാണ് പ്രവര്‍ത്തിക്കുന്നത്. അഭിഭാഷകരും ഇരകളും സാക്ഷികളുമെല്ലാം വീഡിയോ ഹിയറിംഗിലാണ് പങ്കെടുക്കുന്നത്. കോടതി നടപടികളുടെ തത്സമയ സംപ്രേക്ഷണം നീതിന്യായ വ്യവസ്ഥ സുതാര്യമാക്കുമെന്നും ദുരുപയോഗം ചെയ്യപ്പെടാമെന്നുമുളള  അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു.

Contact the author

National Desk