LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിബിഐ അന്വേഷണത്തിനുളള പൊതുസമ്മതി പിൻവലിക്കലിന് പിബിയുടെ പിന്തുണ

കേരളത്തിൽ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയാനുളള സർക്കാറിന്റെ നീക്കത്തിന് സിപിഎം പൊളിറ്റ് ബ്യൂറോയുടെ പച്ചക്കൊടി. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാറിന്റെ നടപടികളെ പൊളിറ്റ് ബ്യൂറോ പിന്തുണക്കും. സിബിഐയുടെ അനാവശ്യ ഇടപെടലുകളെ നിയന്ത്രിക്കണമെന്ന് യോ​ഗത്തിൽ പൊതുവായി ആവശ്യം ഉയർന്നു.  അന്വേഷണ ഏജൻസികളെ ഉപയോ​ഗിച്ച് സംസ്ഥാനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് പൊളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നീക്കങ്ങൾക്ക് കേന്ദ്ര കമ്മിറ്റി അം​​ഗീകാരം നൽകും. ഇതിൽ കൂടുതൽ ചർച്ചകൾ ഉണ്ടാവില്ല. സിപിഎം സംസ്ഥാന നേതൃത്വമാണ് യോ​ഗത്തിൽ നിർദ്ദേശം മുന്നോട്ട് വെച്ചത്. നിർദ്ദേശം പൊളിറ്റ് ബ്യൂറോ ഏകകണ്ഠേന അം​ഗീകരിച്ചു. 

മഹാരാഷ്ട്ര ചത്തീസ്​ഗഡ് രാജസ്ഥാൻ പശ്ചിമ ബം​ഗാൾ  തുടങ്ങിയ സംസ്ഥാനങ്ങളുടെ ചുവട് പിടിച്ചാണ് സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം കേരളവും പിൻവലിക്കുന്നത്. 

ബിജെപിയുടെ ഇഷ്ടക്കാരനായ അർണബ് ​ഗോസാമിയുടെ ചാനൽ പ്രതിസ്ഥാനത്തുള്ള ടിആർപി റേറ്റിം​ഗ് കേസ് പിടിച്ചെടുക്കാനുള്ള  നടപടിക്ക് പിന്നാലെയാണ് സിബിക്കെതിരെ ഉദ്ദവ് താക്കറെ സർക്കാർ രം​ഗത്തെത്തിയത്.  സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ മുൻകൂർ അനുമതി വേണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി ബിജെപിക്കായി സംസ്ഥാനങ്ങളിൽ ഇടപെടുന്നെന്ന ആരോപണം വ്യാപകമാണ്.

കേസ് അന്വേഷണത്തിന് സർക്കാർ അനുമതിക്കായുള്ള കാലതാമസം ഒഴിവാക്കാൻ  സിബിഐക്ക് നൽകിയിരുന്ന പൊതു അനുമതിയാണ് മഹാരാഷ്ട്ര അടക്കമുളള സംസ്ഥാനങ്ങൾ പിൻവലിച്ചത്. ദില്ലി സ്പെഷ്യൽ പൊലീസ് എസ്റ്റാബ്ലീഷ്മെന്റ് ആക്ടിലെ സെക്ഷൻ 6 പ്രാകാരമാണ് അനുമതി പിൻവലിച്ചത്.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More