LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബിജെപി ചിഹ്നം വരയ്ക്കാനും നെഹ്രുവിന്‍റെ തെറ്റ് ചൂണ്ടിക്കാണിക്കാനും പ്ലസ്‌ ടു പരീക്ഷയില്‍ ചോദ്യം

ഇംഫാല്‍: മണിപ്പൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ചോദ്യപേപ്പറാണ് വിചിത്രമായ ചോദ്യങ്ങളാല്‍ ഇപ്പോള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുന്നത്. പ്ലസ്‌ ടു  പൊളിറ്റിക്കല്‍ സയന്‍സ് ചോദ്യപേപ്പറില്‍ മുന്‍ പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്‌റുവിനെ കുറിച്ചുള്ള പ്രത്യക്ഷ ചോദ്യം ഇങ്ങനെ

1.''രാഷ്ട്ര നിര്‍മ്മാണത്തില്‍ ജവഹര്‍ ലാല്‍ നെഹ്രുവിന് സംഭവിച്ച നാലു പിഴവുകള്‍ ചൂണ്ടിക്കാട്ടുക ?''

2.  ബിജെപി-യുടെ ചിഹ്നമായ ' താമര ' വരയ്ക്കുക ?

ഇത്തരം ചോദ്യങ്ങളാണ് വലിയ ആക്ഷേപത്തിന് കാരണമായിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍  നെഹ്രുവിനെ ആക്ഷേപിക്കാനും അദ്ദേഹത്തെ പുതുതലമുറക്ക്‌ മുന്നില്‍ നെഗറ്റീവായി അവതരിപ്പിക്കാനുമുള്ള ശ്രമമാണ് മണിപ്പൂര്‍ ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ  ഭാഗത്തുനിന്നുണ്ടായിരിക്കുന്നത് എന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു.

എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ എങ്ങനെ കടന്നുകൂടി എന്നതിനെ സംബന്ധിച്ച് തങ്ങള്‍ക്കു യാതൊരു അറിവുമില്ലെന്നും ബന്ധപ്പെട്ട വകുപ്പ് മാത്രമാണ് ചോദ്യങ്ങള്‍ തയറാക്കുന്നതെന്നും മണിപ്പൂര്‍ ബിജെപി വക്താവ് ചോങ്ങ്തം ബിജോയ്‌ പറഞ്ഞു. തങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടാറില്ലെന്നും ബിജെപി വക്താവ് കൂട്ടി ചേര്‍ത്തു.

എന്നാല്‍ ചോദ്യങ്ങളെല്ലാം സിലബസ്സില്‍ നിന്ന് മാത്രമാണെന്നായിരുന്നു  ഹയര്‍ സെകണ്ടറി എജുക്കേഷന്‍ ചെയര്‍മാന്‍  മഹേന്ദ്ര സിംങ്ങിന്‍റെ  വിശദീകരണം ഇതോടെ വിവാദം ചൂടു പിടിച്ചിരിക്കുകയാണ്. ചോദ്യങ്ങള്‍ സിലബസ്സില്‍ നിന്നാണെങ്കില്‍ സിലബസ് തന്നെ വിവാദത്തിലാകുമെന്ന പ്രതികരണവും പ്രതിപക്ഷ കക്ഷികളില്‍ നിന്ന് ഉയര്‍ന്നു കഴിഞ്ഞു. 

കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള മുന്നണിയാണ് കഴിഞ്ഞ മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയത്. എന്നാല്‍ സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണയോടെ ബിജെപി അധികാരം പിടിച്ചെടുക്കുകയായിരുന്നു. ബിരെന്‍ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇപ്പോള്‍ ഭരണത്തിലുള്ളത്.   

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More