ഡല്‍ഹി: വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ വര്‍ഗീയ ആക്രമണം രൂക്ഷമായ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി അടിയന്തിര മന്ത്രിസഭാ യോഗം ഇന്ന് ചേരും. കഴിഞ്ഞ ദിവസം മൂന്നു തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നത തല യോഗം ചേര്‍ന്നെങ്കിലും കാര്യങ്ങള്‍ യാതൊരു വിധ മാറ്റവും ഉണ്ടായിട്ടില്ല. ഇതിനിടെ കലാപ ബാധിത പ്രദേശങ്ങള്‍ മുഖ്യ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. 35 കമ്പനി അര്‍ദ്ധ സൈനിക വിഭാഗത്തെകലാപബാധിത പ്രദേശങ്ങളില്‍ പൂര്‍ണ്ണമായി നിയോഗിച്ചു കഴിഞ്ഞതായി അജിത് ഡോവലിന്‍റെ സന്ദര്‍ശനത്തിന് ശേഷം അതികൃതര്‍ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കേന്ദ്രമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ സന്ദര്‍ശിച്ചു.
കലാപം രൂക്ഷമായി ബാധിച്ച മേഖലകളില്‍ ഒരുമാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മൌജ്പുര്‍,ജാഫറാ ബാദ്, ചാന്ദ്ബാഗ്, കരാവല്‍ നഗര്‍ എന്നിവിടങ്ങളില്‍ നിശാ നിയമവും പ്രഖ്യാപിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപി ച്ചിട്ടുണ്ട്.ഡല്‍ഹിയുടെ അതിര്‍ത്തികള്‍ അടയ്ക്കാനും ഉത്തരവിട്ടിണ്ട്.പുറത്തു നിന്ന് അക്രമകാരികള്‍ നുഴഞ്ഞു കയറാതിരിക്കാന്‍ വേണ്ടിയാണിത് ഈ ആവശ്യം നേരത്തെമുതല്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നയിക്കുന്നുണ്ടായിരുന്നു.
ഇതിനിടെ ആക്രമണങ്ങളില്‍ളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 16 ആയതായി കണക്കുകള്‍ പുറത്തുവന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും കൂടിയേക്കാം എന്നാണ് പ്രദേശത്തു നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍.
മൂന്നുവട്ടം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേര്‍ ത്തെങ്കിലും ഫലപ്രദമായ ഇടപെടലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്രം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ ഇത് വരെ ശാന്ത്മായിട്ടില്ല. പല സ്ഥലങ്ങളിലും അക്രമങ്ങള്‍ തുടരുകയാണ്.പൊലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്ന പരാതി ഞായറാഴ്ച മുതല്‍ ഉയരുന്നുണ്ടെങ്കിലും സജീവമായി ഇടപെടല്‍ നടത്താനോ കലാപ ബാധിതര്‍ക്ക് സഹായമെത്തിക്കാനൊ സുരക്ഷ നല്‍കാനോ പൊലിസ് ഇതുവരെ തയാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.