LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം; നടപടികള്‍ വൈകരുതെന്ന് ഹൈക്കോടതി

ഡൽഹിയിൽ രാജ്യവിരുദ്ധരായ സംഘപരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട കലാപത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ വൈകരുതെന്ന് ഡല്‍ഹി ഹൈകോടതി. ഇന്നലെ അര്‍ദ്ധരാത്രി 12:30-ന് ആദ്യം പരിക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്ന് ഉത്തരവിട്ടിരുന്നു. കലാപത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്നലെയാണ് ചില മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. കോടതി അതീവ ഗൌരവത്തോടെയാണ് കേസ് പരിഗണിക്കുന്നത്. ഇന്നുച്ചയ്ക്ക് 2.30-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഡല്‍ഹി പോലീസിലെ ഉത്തരവാദിത്തപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.

ഇതുവരെ പോലീസ് കൈകൊണ്ട നടപടികള്‍, എത്ര പേര്‍ കൊല്ലപ്പെട്ടു, ഏത്ര പേര്‍ക്ക് പരിക്കേറ്റു, കലാപം തടയാന്‍ ഇതുവരെ എന്തൊക്കെ ചെയ്തു, എത്ര പേര്‍ അറസ്റ്റിലായി, എത്ര കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് പോലീസ് ഇന്നുച്ചയ്ക്ക് മറുപടി പറയേണ്ടിവരും. അതേസമയം, അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതിയും ഇന്ന് പരിഗണിക്കും.

ഇത് മുസ്ലിം മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത കലാപമാണെന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നത്. അതിന് പോലീസിന്‍റെയും ഭരണത്തിലിരിക്കുന്ന ചില പാര്‍ട്ടികളുടെയും ഒത്താശയുണ്ട്. പുറത്തു നിന്നും വന്ന കലാപകാരികള്‍ക്ക് ചില സംഘടനകള്‍ ആയുധങ്ങള്‍ വിതരണം ചെയ്തു തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് ഹര്‍ജിക്കാര്‍ ഉന്നയിക്കുന്നത്. സംഘപരിവാര്‍ സംഘടിതമായി അക്രമങ്ങള്‍ നടത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും അവര്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഭരണകൂടം നല്‍കുന്നതിനേക്കാള്‍ ഗൌരവം ഈ വിഷയത്തില്‍ കോടതി കാണിക്കുന്നുണ്ട് എന്നാണ് വിലയിരുത്തല്‍.

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More