അസാമിലെ പ്രശസ്തമായ മനോഹരി ഗോള്‍ഡ് ടീ ഒരു കിലോയ്ക്ക് 75,000 യ്ക്ക് ലേലത്തില്‍ വിറ്റു. റെക്കോര്‍ഡ് വിലയ്ക്കാണ് ഗുവാഹത്തിയിലെ കേന്ദ്രത്തില്‍ ലേലം നടന്നത്.
2018ല്‍ ചരിത്രത്തിലാദ്യമായി മനോഹരി ഗോള്‍ഡ് ടീ മുപ്പത്തിയൊമ്പതിനായിരം രൂപയ്ക്കാണ് വിറ്റത്. അടുത്ത വര്‍ഷം തന്നെ റെക്കോര്‍ഡുകള്‍ ഭേതിച്ച് അമ്പതിനായിരം രൂപയ്ക്ക് വില്‍ക്കാനായി. ഈ വര്‍ഷം കിലോയ്ക്ക് എഴുപത്തി അയ്യായിരം രൂപ നിരക്കില്‍ വിഷ്ണു ടീ കമ്പനിയാണ് മനോഹരി ഗോള്‍ഡ് ടീ ലേലത്തില്‍ വാങ്ങിയത്. തങ്ങളുടെ ചില്ലറവില്‍പ്പനശാലകളിലേക്കും ഇകൊമേഴ്‌സ് വെബ്‌സൈറ്റിലേക്കുമായാണ് വിഷ്ണു ടീ കമ്പനി മനോഹരി ഗോള്‍ഡ് ടീ വാങ്ങിയത്.കൈകള്‍കൊണ്ട് നിര്‍മിക്കുന്ന മനോഹരി ഗോള്‍ഡ് ടീ ഇതുവരെ 2.5 കിലോഗ്രാമാണ് ഉത്പാദിപ്പിച്ചത്. അതില്‍ 1.5 കിലോയാണ് ലേലത്തില്‍ വിറ്റു ബാക്കിയുള്ളവ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാകും എന്ന് മനോഹരി ടീ എസ്‌റ്റേറ്റ് ഡയറക്ടര്‍ പാര്‍ത്ഥ് ലോഹ്യ പറഞ്ഞു. അതേസമയം ലോകത്തില്‍ ഏറ്റവും അപൂര്‍വ്വമായ ഈ ചായയ്ക്ക് ആവശ്യക്കാര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.