LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ലൗ ജിഹാദ്' തടയാൻ നിയമം കൊണ്ടുവരും: യോഗി ആദിത്യനാഥ്

ലൗ ജിഹാദിന് തടയിടാനുള്ള എല്ലാ മാർഗവും സ്വീകരിക്കുമെന്നും ഇതിനായി നിയമനിർമ്മാണം നടത്തുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മതപരിവർത്തനത്തിലുൾപ്പെടുന്ന ആളുകളെ അവരുടെ 'രാം നാം സത്യ'യാത്രയ്ക്ക് അയക്കുമെന്നാണ് ആദിത്യനാഥിന്‍റെ മുന്നറിയിപ്പ്. ഹൈന്ദവ ആചാരപ്രകാരം മൃതദേഹവും വഹിച്ചുള്ള യാത്രയിൽ ഉച്ചരിക്കുന്ന വാക്കുകളാണ് 'രാം നാം സത്യ'.

വിവാഹത്തിനുവേണ്ടി മതപരിവർത്തനം നടത്തുന്നത് സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ സമീപകാല വിധി ഉദ്ധരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. 'നമ്മുടെ സഹോദരിമാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നാം മിഷൻ ശക്തി പരിപാടി ആരംഭിച്ചത്. സഹോദരിമാരുടെയും പെൺമക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഏതറ്റംവരെയും പോകും' എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ദളിത്‌ പെണ്‍കുട്ടികള്‍ അടക്കമുള്ള പിന്നാക്കക്കാരും ഈ 'സഹോദരിമാരുടെ' കൂട്ടത്തില്‍ ഉണ്ടോ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് അധികാരത്തില്‍ വന്നതിനു ശേഷം നിരവധി ദളിത്‌ പെണ്‍കുട്ടികളാണ് ക്രൂരമായ പീഡനത്തിന് ഇരകളായി കൊല്ലപ്പെട്ടത്. ഹത്രാസിലടക്കം ഭരണകൂടത്തിന്റെ ഒത്താശയോടെ പല കേസുകളും അട്ടിമറിക്കപ്പെടുകയാണ് എന്നും ആക്ഷേപമുണ്ട്.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More