LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സഹായം കിട്ടിയവര്‍ കരുണാകരനോട് കാണിച്ചതുപോലെ ഞാന്‍ മുല്ലപ്പള്ളിയോട് കാണിക്കില്ല - കെ. മുരളീധരന്‍

തിരുവനന്തപുരം: കെ. കരുണാകരനോട് അദ്ദേഹത്തിന്‍റെ സഹായം കിട്ടിയവര്‍ കാണിച്ചതുപോലെ താന്‍ മുല്ലപ്പള്ളിയോട് കാണിക്കില്ലെന്ന് കെ. മുരളീധരന്‍ എംപി പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയില്‍ അദ്ദേഹവുമായി അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങളാണ് പറഞ്ഞത്. കാര്യമില്ലാത്തതുകൊണ്ട് ഇനി പരാതി പറയില്ലെന്നും കെ. മുരളീധരന്‍ എംപി വ്യക്തമാക്കി.

പാര്‍ട്ടിയുടെ പുനസംഘടനാകാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ ഇനിയൊരു വിഴുപ്പലക്കലിനില്ലെന്നും മുരളീധരന്‍  പറഞ്ഞു. നിഴല്‍യുദ്ധം നടത്തുന്ന എംപിമാരുടെ പരാതികള്‍ പരിശോധിയ്ക്കുമെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കെ. മുരളീധരന്‍.

എംപി സ്ഥാനം രാജിവെച്ച് ഇനി കേരളരാഷ്ട്രീയത്തിലേക്ക് വരില്ല. താന്‍ പാര്‍ട്ടി പ്രചാരണ സമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത് വിവാദമാക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക് ഒരു സ്ഥാനം മതി എന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ആ തീരുമാനം കൈക്കൊണ്ടത് എന്നും മുരളീധരന്‍ പറഞ്ഞു. സര്‍ക്കാരിന് എതിരായ അനുകൂല സാഹചര്യം മുതലാക്കേണ്ടത് എല്ലാവരുടെയും ചുമതലയാണ്. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തിയാല്‍ യുഡിഎഫ് നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും കെ. മുരളീധരന്‍ എംപി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More