LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുന്നാക്ക സംവരണം: ചിലര്‍ തെറ്റിദ്ധാരണ പരത്തുന്നു - കോടിയേരി

തിരുവനന്തപുരം: മുന്നാക്ക സംവരണ വിഷയത്തില്‍ ചിലര്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇടത് സര്‍ക്കാരിന്റെ നയം ഇപ്പോള്‍ സംവരണ വിഭാഗത്തില്‍ പെട്ട പിന്നോക്കക്കാരെ ചതിക്കുന്നതാണ് എന്നാണു വ്യാപകമായ പ്രചാരണം. എന്നാല്‍ പിന്നാക്ക വിഭാഗത്തില്‍ പെട്ട സംവരണീ യര്‍ക്ക് യാതൊരു പരിക്കും പറ്റാതെയാണ് മുന്നാക്കക്കാരിലെ സാമ്പത്തീകമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതെന്നു കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ദേശാഭിമാനിയില്‍ തന്റെ കൊളമായ 'നേര്‍വഴി' യിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി തന്റെ നിലപാട് വ്യക്തമാക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ നയം സമൂഹത്തിന്റെ പുരോഗതി മുന്‍നിര്‍ത്തിയുള്ളതാണ്. ഇതിലൂടെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വിഭാഗത്തിനും മറ്റു പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ട് സംവരണാനുകൂല്യം ലഭിക്കാത്ത മുന്നാക്ക, കൃസ്ത്യന്‍ വിഭാഗത്തിലെ അര്‍ഹാരായവര്‍ക്ക് സംവരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ സര്‍ക്കാര്‍ നിയമനം, വിദ്യാലയ പ്രവേശനം എന്നിവയില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് അവസരം ലഭിക്കുകയും ചെയ്യും.  

ഇപ്പോള്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ഇറങ്ങിയിരിക്കുന്നവര്‍ സിപിഎം വിരുദ്ധത മുറുകെ പിടിക്കുന്നവരാണ്. മുസ്ലീം ലീഗ്, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയവര്‍ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ പ്രക്ഷോഭമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ജാതിമത കലാപത്തിലേക്ക് ജനങ്ങളെ നയിക്കാനുള്ള ഹീന നീക്കമാണിതിനു പിന്നില്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ തന്റെ ലേഖനത്തില്‍ ആവശ്യപ്പെട്ടു. 2011 ലെ പ്രകടനപത്രികയില്‍ മുന്നാക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നു നിര്‍ദ്ദേശിച്ചവര്‍ ഇപ്പോള്‍ മലക്കം മറിയുന്നത് എന്തിനെന്നു വ്യക്തമാക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More