LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ പ്രതിരോധിക്കാൻ 3 ബില്ലുകളുമായി രാജസ്ഥാൻ

കേന്ദ്രം അടുത്തിടെ നടപ്പാക്കിയ കാർഷിക നിയമങ്ങളെ മറികടക്കുന്നതിനായി രാജസ്ഥാൻ നിയമസഭ മൂന്ന് ബില്ലുകൾ പാസാക്കി. ബിജെപി എം‌എൽ‌എമാരുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നുകൊണ്ടാണ് ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കിയത്. 'കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്ക് രാജ്യം മുഴുവൻ എതിരാണ്. ഭൂമി ഏറ്റെടുക്കൽ നിയമം പിന്‍വലിക്കേണ്ടി വന്നതുപോലെ കേന്ദ്ര സര്‍ക്കാറിന് കാർഷിക നിയമങ്ങളും പിൻവലിക്കേണ്ടിവരുമെന്ന്' ഫാം ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി രാജസ്ഥാൻ പാർലമെന്ററി കാര്യമന്ത്രി ശാന്തി ധരിവാൾ പറഞ്ഞു.

ഒരു രാഷ്ട്രം, ഒരു വിപണി, ഒരൊറ്റ കരാർ കൃഷി എന്ന സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ കണക്കിലെടുത്താണ് കേന്ദ്രം പുതിയ നിയമങ്ങൾ കൊണ്ടുവന്നതെന്നും, അത് ഒരു സുപ്രഭാതത്തില്‍ പെട്ടന്ന് അവതരിപ്പിക്കപ്പെട്ടതല്ല എന്നുമായിരുന്നു പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയയുടെ വാദം.

അതേസമയം, കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജസ്ഥാനും കേരളവും അടക്കമുള്ള സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കാര്‍ഷിക ബില്ലുകള്‍ക്കൊപ്പം തൊഴില്‍ കോഡ് പാസാക്കിയതിനെതിരെയും പ്രതിപക്ഷം ഏതിര്‍പ്പുകള്‍ പ്രകടിപ്പിക്കുന്നുണ്ട്.  ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രെയ്ഡ് ആന്‍ഡ് കൊമേഴ്സ് ബില്‍ 2020, ഫാര്‍മേഴ്സ് എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വ്വീസ് ബില്‍ എന്നിവ കഴിഞ്ഞസ ഞായറാഴ്ച്ച ആയിരുന്നു രാജ്യസഭയില്‍ പാസാക്കിയിരിക്കുന്നത്.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More