LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡല്‍ഹി കലാപം; അമിത് ഷാ രാജിവയ്ക്കണമെന്ന് സോണിയ

ഡൽഹിയിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ലഹള അമർച്ച ചെയ്യുന്നതിൽ ഡൽഹി പൊലീസ് പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കലാപത്തിന് ഇടയാക്കിയത് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമായിരുന്നു, ഡല്‍ഹി തിരഞ്ഞെടുപ്പ് സമയത്തും രാജ്യം ഇതുകണ്ടതാണെന്നും സോണിയ കുറ്റപ്പെടുത്തി. രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്ന് എന്ത് വിവരം സര്‍ക്കാരിന്‌ കിട്ടി. എത്ര പോലീസുകാരെയാണ് വിന്യസിച്ചത്. കലാപം തുടങ്ങിയ ഞായറാഴ്ച ഡല്‍ഹി മുഖ്യമന്ത്രി എവിടെയായിരുന്നുവെന്നും സോണിയ ചോദിച്ചു.

ഇതിനിടെ മുസ്തഫാബാദില്‍ ഇന്നലെ കുടുങ്ങി കിടന്ന സ്ത്രീകളെ പരിവാര്‍ അക്രമികള്‍ ആക്രമിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. പുരുഷന്‍മാരില്ലാത്ത വീടുകളില്‍ സ്ത്രീകള്‍ കുടുങ്ങിക്കിടക്കുന്നതായും ഇവിടെ അക്രമികള്‍ ഏതു നിമിഷവും ഇവരെ കയ്യേറ്റം ചെയ്യുമെന്നും ഇന്നലെ രാത്രിയോടെ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. പൊലിസ് സ്ഥലത്തുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിചതായി വ്യാപകമായി ആരോപണമുയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചെ 3- മണിയോടെ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ 11-സ്ത്രീകള്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More