അമേരിക്കൻ ഉപപ്രധാനമന്ത്രി സ്ഥാനാർഥി കമല ഹാരിസിന് വേണ്ടി നേർച്ചകൾ നേർന്ന് തമിഴ്നാട്ടിലെ ഗ്രാമീണർ. കമലയുടെ ജന്മനാടായ തുളസേന്തിരപുരത്തെ ആളുകളാണ് അവർക്ക് വേണ്ടി പ്രാർത്ഥന നടത്തിയത്.
ഗ്രാമത്തിലെ പ്രശസ്തമായ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലാണ് ഗ്രാമവാസികൾ കമലക്കായി പ്രത്യേക പൂജ കഴിപ്പിച്ചത്. കമല ഹാരിസിന്റെ വിജയത്തിനായി നടത്തിയ പൂജകൾക്കൊടുവിൽ ഗ്രാമീണർ അന്നദാനവും നടത്തി. തമിഴ്നാട്ടിലെ പല ഗ്രാമങ്ങളുടെയും തെരുവോരങ്ങളിൽ കമല ഹാരിസിന്റെ വമ്പൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
55 വയസുകാരിയായ കമലയുടെ അച്ഛന് ജമൈക്കന്‍ സ്വദേശിയും അമ്മ തമിഴ്നാട്ടുകാരിയുമാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജയാണ് കമല ഹാരിസ്.