LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വാളയാർ പീഡന കേസിലെ മൂന്നാം പ്രതി ആത്മഹത്യ ചെയ്ത നിലയിൽ

വാളയാർ പീഡന കേസിലെ മൂന്നാം പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദളിത് സഹോദരിമാരായ രണ്ട് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറാണ് തൂങ്ങി മരിച്ചത്. ചേർത്തലയിലെ വീടിനുള്ളിലാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ പോക്സോ തെളിയിക്കാനാകാത്തത്തിനാൽ ആ വകുപ്പിൽ നിന്നും പ്രതിയെ കുറ്റവിമുക്തനാക്കിയിരുന്നു.  എന്നാൽ, ഇതിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഉയർന്നത്. അതിനെത്തുടർന്ന് കേസിൽ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് പ്രതി ആത്മഹത്യ ചെയ്തത്. കേസിലെ അഞ്ച് പ്രതികൾക്കെതിരെയും പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി നിരവധി വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.

2017 ജനുവരി 13നാണ് 12 വയസ്സുള്ള മൂത്ത പെൺകുട്ടിയെ അവര്‍ താമസിച്ചിരുന്ന താൽക്കാലിക ഷെഡ്ഡിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 41 ദിവസങ്ങൾക്ക് ശേഷം മാർച്ച് 4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയും ദുരൂഹ സാഹചര്യത്തിൽ മരിച്ചു. രണ്ടു പെൺകുട്ടികളും ക്രൂരമായ പീഡനത്തിന് ഇരയായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കി.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More