LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് മോദിക്ക് ചിന്തയില്ലെന്ന് രാഹുല്‍ ഗാന്ധി

നരേന്ദ്രമോദിക്ക് രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളെക്കുറിച്ച് യാതൊരു ചിന്തയുമില്ലെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങളെക്കുറിച്ച് കരുതലുളള ഒരു പ്രധാനമന്ത്രിയും നാല് മണിക്കുര്‍ മുന്‍പ് നോട്ടിസ് അയച്ച് ലോക്ടൗണ്‍ പ്രഖ്യാപിക്കില്ല. അപക്വമായ അദ്ദേഹത്തിന്‍റെ പ്രഖ്യാപനങ്ങള്‍ ഇന്ത്യയിലെമ്പാടുമുളള ദരിദ്രരേ കൂടുതല്‍ ദുരത്തിലാക്കി. ബിഹാറിലെ മാധേപുരയിലും അരാരിയയിലും നടന്ന തെരഞ്ഞെടുപ്പ് റാലികളില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കോടിക്കണക്കിന് ആളുകള്‍ ദിവസ വേതനത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് അറിയാത്ത ആളല്ലല്ലോ പ്രധാനമന്ത്രി. മുന്നറിയിപ്പില്ലാതെ രാജ്യവ്യാപകമായി ലോക്ക്ടൗണ്‍ നടപ്പാക്കിയാല്‍ അത് രാജ്യത്തെ ദരിദ്രരെ എത്രത്തോളം ബാധിക്കുമെന്ന് അദ്ദേഹം അറിഞ്ഞിരിക്കണമായിരുന്നു. മോദി ഒരു നിമിഷം പോലും അവരെക്കുറിച്ച് ആശങ്കപ്പെട്ടില്ല, ഭക്ഷണവും വെളളവുമില്ലാതെ അവര്‍ക്ക് സ്വന്തം വീടുകളിലേക്കെത്താന്‍ കിലോമീറ്ററുകള്‍ നടക്കേണ്ടിവന്നു. എന്നാല്‍ പ്രധാനമന്ത്രി പറഞ്ഞു അവര്‍ക്ക് ട്രെയിന്‍ കൊടുക്കില്ലെന്ന്. നമ്മുടെ പ്രധാനമന്ത്രി അങ്ങനെയാണ്. ദരിദ്രര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിനു കഴിയില്ല, എന്നാല്‍ ലജ്ജയില്ലാതെ വന്ന് വോട്ടു ചോദിക്കും. മോദി കരുതുന്നത് ഇന്ത്യയിലെ ജനങ്ങള്‍ക്ക് തലച്ചോറില്ല എന്നാണ്. അതുകൊണ്ട് എന്തുമാവാം എന്ന ചിന്തയാണ്' രാഹുല്‍ തുറന്നടിച്ചു.

കൊറോണ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്ലേറ്റ് കൊട്ടാനും മൊബൈല്‍ ലൈറ്റ് ഓണ്‍ ചെയ്യാനും മോദി പറയും. മാധ്യമങ്ങള്‍ അതേറ്റെടുത്ത്  അദ്ദേഹത്തെ പുകഴ്ത്തുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കു പിന്നില്‍ കോര്‍പ്പറേറ്റ് അനുകൂല അജണ്ടയാണെന്നും രാഹുല്‍ പറഞ്ഞു. നിതീഷ് കുമാറും മോദിയും ഒരുപോലെയാണെന്ന് പറഞ്ഞ അദ്ദേഹം  ലോക്ടൗണിനെ അതിജീവിക്കാന്‍ കഷ്ടപ്പെട്ട തൊഴിലാളികളുടെ ജീവിതം മോദി-നിതീഷ് ഭരണകൂടങ്ങളുടെ ക്രൂരത ഓര്‍മ്മിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk